കാസര്‍കോട് കലക്ടറേറ്റില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 33,339 ഫയലുകള്‍; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എക്ക് മന്ത്രിയുടെ മറുപടി
May 25, 2017, 12:51 IST
കാസര്‍കോട്: (www.kasargodvartha.com 25/05/2017) കാസര്‍കോട് കലക്ടറേറ്റില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 33,339 ഫയലുകള്‍. നിയമസഭയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ ഫയലുകള്‍ തീരുമാനമാകാതെ അനന്തമായി കിടക്കാന്‍ കാരണമെന്താണെന്നും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഏതുവിഷയവുമായി ബന്ധപ്പെട്ടതാണെന്നുമുള്ള ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. പെട്ടെന്ന് തീര്‍പ്പാക്കാവുന്നതും എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും അലസതയും കാരണം തീരുമാനമാകാത്തതുമായ ഫയലുകള്‍ ഏതാണെന്നും വ്യക്തമാക്കാമോ എന്ന എംഎല്‍എയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
റവന്യു റിക്കവറി നടപടികള്‍ സ്വീകരിച്ചുവരുന്നതും കോടതി കേസുകളുമായി ബന്ധപ്പെട്ടതും ഭൂമി സംബന്ധിച്ചതും തണ്ണീര്‍തടം, നെല്‍വയല്‍ നികത്തല്‍ കേസുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കാനാകാത്തതുകൊണ്ടാണ് കാലതാമസമുണ്ടാകുന്നതെന്നും ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും അലസതയും കൊണ്ടാണ് ഫയല്‍ നീങ്ങാത്തതെന്ന സംശയത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഒരു മാസമായി കാസര്‍കോട് കലക്ടറേറ്റില്‍ കിട്ടിയ അപേക്ഷകള്‍ എത്രയെന്ന് സെക്ഷന്‍ തിരിച്ച് വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് 2017 ഏപ്രില്‍ 15 മുതല്‍ 2017 മെയ് 16 വരെ മൊത്തം ലഭിച്ച തപാല്‍ അപേക്ഷകള്‍ 5,458 ആണെന്നും ഇതില്‍ ജനങ്ങളുടെ അപേക്ഷകള്‍ 2,837 ആണെന്നും മന്ത്രി വെളിപ്പെടുത്തി.
ഈ അപേക്ഷകളില്‍ തീരുമാനമാകാന്‍ എത്ര ദിവസം വേണ്ടിവരുമെന്ന ചോദ്യത്തിന് അപേക്ഷയുടെ സ്വഭാവമനുസരിച്ചാണ് ഫയല്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെന്നും കോടതി കേസും റവന്യു റിക്കവറി, ഭൂമി സംബന്ധിച്ച ഫയലുകള്‍ കൂടാതെ സബ് ഓഫീസുകളില്‍ നിന്ന് റിപോര്‍ട്ട് ലഭിക്കേണ്ട അപേക്ഷകള്‍ ഒഴികെ മറ്റെല്ലാം തന്നെ ഒരുമാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Collectorate, N.A.Nellikunnu, Court, Case, File, Office, Report, 33,339 pending files Kasaragod collectorate.