city-gold-ad-for-blogger

ഉദുമയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; രണ്ടു പേര്‍ ആശുപത്രിയില്‍, ബൈക്ക് തകര്‍ത്തു

ഉദുമ: (www.kasargodvartha.com 01/03/2015) ഉദുമ മുക്കുന്നോത്ത് ക്ഷേത്രോത്സവ സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പൊയ്‌നാച്ചിയിലെ സുനില്‍ (28), മാങ്ങാട് ആരിയടുക്കത്തെ പ്രജീഷ് (18) എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ആദ്യം സുനിലിനെയാണ് 20 ഓളം വരുന്ന സംഘം ഉത്സവസ്ഥലത്ത് വെച്ച് ആക്രമിച്ചത്. സുനിലിന്റെ ബൈക്കും തകര്‍ത്തു. പിന്നീട് എട്ടംഗ സംഘം പ്രജീഷിനെയും ആക്രമിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കുകയാണ്. സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മേല്‍ബാരയില്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഇതിലെല്ലാം സജീവമായി പങ്കെടുത്തതിന്റെ പേരിലാണ് ഉത്സവസ്ഥലത്ത് വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ തങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഉദുമയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; രണ്ടു പേര്‍ ആശുപത്രിയില്‍, ബൈക്ക് തകര്‍ത്തു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia