കാറില്‍ മദ്യം കടത്തുന്നതിനിടെ രണ്ട് പേര് അറസ്റ്റിര്
Aug 29, 2015, 12:01 IST
ആദൂര്‍: (www.kasargodvartha.com 29/08/2015) കാറില്‍ മദ്യം കടത്തുന്നതിനിടെ രണ്ടുപേരെ ആദൂര്‍ എസ്.ഐ. പി. രാജേഷും സംഘവും അറസ്റ്റുചെയ്തു. അഡൂര്‍ സത്യനാരായണ എന്ന പുത്ത (32), സന്തോഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
തിരുവോണനാളില്‍ രാവിലെ കര്‍ണാടകയില്‍നിന്നും കാറില്‍ മദ്യംകടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഇതില്‍ സത്യനാരായണ മറ്റൊരു ചാരായക്കേസില്‍ പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയയാളാണെന്ന് പോലീസ് പറഞ്ഞു. മാരുതി കാറിലാണ് മദ്യം കടത്തിയത്. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords : Adoor, Police, Arrest, Liquor, Car, Kasaragod, Kerala, 2 arrested with liquor, Advertisement