city-gold-ad-for-blogger
Aster MIMS 10/10/2023

സംഘ്പരിവാര്‍ കലാപ നീക്കത്തെ പ്രതിരോധിക്കണമെന്നും നേതൃത്വം നല്‍കിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി പി എം

കാസര്‍കോട്: (www.kasargodvartha.com 04.01.2019) ഹര്‍ത്താലിന്റെയും പ്രതിഷേധത്തിന്റെയും പേരില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന കലാപനീക്കത്തെ പ്രതിരോധിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍  അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘ്പരിവാര്‍ നേതൃത്വത്തില്‍ ജില്ലയില്‍ ഭീകരമായ അക്രമണങ്ങളാണ് നടക്കുന്നത്.
സംഘ്പരിവാര്‍ കലാപ നീക്കത്തെ പ്രതിരോധിക്കണമെന്നും നേതൃത്വം നല്‍കിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി പി എം

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സി പി എം പ്രവര്‍ത്തകരെ അക്രമിച്ച് വധിക്കാന്‍ ശ്രമിക്കുകയും വീട് ആക്രമിക്കുകയും ഓഫീസുകള്‍ അക്രമിച്ച് തകര്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകരും അക്രമിക്കപ്പെട്ടു. അങ്ങേയറ്റം ആത്മ സംയമനത്തോടെയാണ് ഈ അക്രമണങ്ങളെയെല്ലാം പാര്‍ടി നേരിട്ടത്. ഹര്‍ത്താലിന ശേഷവും ഏകപക്ഷീയമായി അക്രമം തുടരുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടിനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ചെറുത്ത്നില്‍പ്പ് നടത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതരാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

തീക്കളി അവസാനിപ്പിക്കാന്‍ ആര്‍എസ്എസ്-ബിജെപി നേതൃത്വം തയ്യാറാകണം. മഞ്ചേശ്വരം, കാസര്‍കോട് പ്രദേശങ്ങളില്‍ വര്‍ഗീയ സ്വഭാവത്തോടെയാണ് സംഘ്പരിവാര്‍ ആക്രമം. പൂട്ടിയിട്ട  സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് പേരും മറ്റും നോക്കി ആക്രമിച്ചത്. ഇത് അങ്ങേയറ്റം വിനാശകരവും അപക്വവുമായ നീക്കമാണ്. ആര്‍എസ്എസ്-ബിജെപി ജില്ലാ നേതൃത്വമാണ് കലാപം ആസൂത്രണം ചെയ്തത്. സിപിഐ എമ്മിന്റെ എട്ട് ഓഫീസുകളാണ് അക്രമികള്‍ തകര്‍ത്തത്. ആറ് പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളും അക്രമിച്ചു. അഞ്ച് കൊടിമരങ്ങളും സ്തൂപങ്ങളും രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തകര്‍ത്തു. നിരവധി സി പി എം പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അക്രമത്തിനിരയായി.

ജില്ലയുടെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. പലയിടത്തും കോണ്‍ഗ്രസുകാര്‍ പരസ്യമായി  സംഘ്പരിവാറിനൊപ്പം ചോര്‍ന്നിരിക്കുകയാണ്. പെരിയ, കല്ല്യോട്ട്, ചെറുവത്തൂര്‍, മയ്യിച്ച, തൃക്കരിപ്പൂര്‍ ടൗണ്‍ എന്നിങ്ങനെ മിക്ക സ്ഥലങ്ങളിലും കോണ്‍ഗ്രസുകാരും ആര്‍ എസ് എസുകാരും ഒരുമിച്ചാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ജനാധിപത്യ വിശ്വാസികള്‍ ഈ കപട രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

ജില്ലയിലെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി ജെ പി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്യണമെന്ന്  സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊലീസ് ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണം. പാര്‍ട്ടി ഓഫീസുകളും വീടുകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ - സ്വകാര്യ വാഹനങ്ങളും തകര്‍ത്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഇതിലും പോലീസ് ഫലപ്രദമായി ഇടപെടണം. വര്‍ഗീയത ഇളക്കിവിട്ടുള്ള അക്രമ സംഭവങ്ങള്‍ക്കെതിരെ കര്‍ശന വകുപ്പ് ഉപയോഗിച്ച് കേസെടുക്കണം. അക്രമികളുടെ പട്ടിക പൊലീസിന് കൈമാറും. അതിനനുസരിച്ച് നടപടി സ്വീകരിക്കണം. മഞ്ചേശ്വരം, കുമ്പള എന്നിവിടിങ്ങളില്‍ ഇപ്പോഴും സംഘ്പരിവാര്‍ അക്രമം തുടരുകയാണ്. വാര്‍ത്തകളും പടങ്ങളുമെടുക്കാനെത്തിയ മാധ്യമ  പ്രവര്‍ത്തകര്‍ക്കെതിരെ നിഷ്ഠൂരമായ അക്രമമാണ് നടന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം രാജഗോപാലന്‍ എം എല്‍ എ, വി പി പി മുസ്തഫ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM against Sanghparivar, Kasaragod, News, CPM, Press meet, Sanghparivar, Harthal, Clash, Attack.

  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL