വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Nov 6, 2021, 18:53 IST
നീലേശ്വരം: (www.kasargodvartha.com 06.11.2021) വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കെ സദാശിവ ക്ഷേത്രത്തിനു സമീപത്തെ ബാബു എന്ന് വിളിക്കുന്ന അമ്പിളി ബാബു (48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടിനകത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആശാ വർകറായ ഭാര്യ അനിതാ റാണി വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. അനിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറപ്പുറം സ്റ്റേഡിയം റോഡിൽ പലചരക്ക് വ്യാപാര സ്ഥാപനം നടത്തിവന്നിരുന്നു. കടബാധ്യതയാണ് മരണ കാരണമെന്നാണ് നിഗമനം.
മക്കൾ: അമ്പിളി, ആദിൻ. മരുമകൻ: ബിജു.
ഹൊസ്ദുർഗ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Keywords: Kerela, Kasaragod, News, Nileshwaram, Death, hospital, Man found dead.