മാതാപിതാക്കളെ കാണാനായി എത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തെങ്ങ് മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് മരണപ്പെട്ടു
May 11, 2020, 18:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2020) മാതാപിതാക്കളെ കാണാനായി എത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തെങ്ങ് മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് മരണപ്പെട്ടു. തമിഴ്‌നാട് കിള്ളിക്കുറുച്ചി സ്വദേശിയും തമിഴ്നാട്ടില്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ ഹരികൃഷ്ണന്‍ (21) ആണ് മരിച്ചത്. കൊളവയലിലെ സാബിറ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബാലുവിന്റെ മകനാണ്.
തിങ്കളാഴ്ച ഉച്ചയോടെ അജാനൂര്‍ ക്രസന്റ് സ്‌കൂളിന് സമീപത്തെ ഗോപാലന്റെ പറമ്പിലെ തെങ്ങ് മറിക്കുന്നതിനിയിലാണ് അപകടമുണ്ടായത്. തെങ്ങിന്‍ തടി ഹരികൃഷ്ണന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലോക്ക്ഡൗണിനു മുമ്പേ മാതാപിതാക്കളെ കാണാനായി എത്തിയതായിരുന്നു ഹരി കൃഷ്ണന്‍.
Keywords: Kasaragod, Kanhangad, Kerala, News, Death, Student, Engineering student died