പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി രാജ്ഘട്ടില്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ നടത്തുന്ന ധര്‍ണയ്ക്ക് ഐക്യദാര്‍ഡ്യവുമായി പന്തം കൊളുത്തി പ്രതിഷേധം
Dec 24, 2019, 19:47 IST
ഉദുമ: (www.kasargodvartha.com 24.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി രാജ്ഘട്ടില്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണയ്ക്ക് ഐക്യദാര്‍ഡ്യവുമായി പന്തം കൊളുത്തി പ്രതിഷേധം നടത്തി. കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉദുമ ബസാറില്‍ നിന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലേക്ക് പ്രകടനവും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വേ സ്റ്റേഷന് മുന്നില്‍ പന്തം കൊളുത്തി പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചത്.
പ്രതിഷേധ ജ്വാല മണ്ഡലം പ്രസിഡന്റ് വാസു മാങ്ങാടിന്റെ അധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വി ആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, അന്‍വര്‍ മാങ്ങാട്, ബി കൃഷ്ണന്‍, എന്‍ ചന്ദ്രന്‍, കെ വി ഭക്തവത്സന്‍, സുകുമാരി ശ്രീധരന്‍, നാരായണന്‍ പന്തല്‍, കെ വി ശ്രീധരന്‍, ലക്ഷ്മി ബാലന്‍, മജീദ് മാങ്ങാട്, കെ വി ശോഭന എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, news, Dharna, Protest, Uduma, Protest against CAA
< !- START disable copy paste -->