പോലീസ് ടിപ്പര്‍ ലോറിയിലെത്തി ചീട്ടുകളി സംഘത്തെ സാഹസികമായി പിടികൂടി; 45 പേര്‍ അറസ്റ്റില്‍, 35,000 രൂപ പിടിച്ചെടുത്തു
Jan 29, 2019, 23:37 IST
കുമ്പള: (www.kasargodvartha.com 29.01.2019) ചീട്ടുകളി സംഘത്തെ പോലീസ് ടിപ്പര്‍ ലോറിയിലെത്തി സാഹസികമായി പിടികൂടി. സംഭവത്തില്‍ 45 പേര്‍ അറസ്റ്റിലായി. ചൊവ്വാഴ്ച സന്ധ്യയോടെ കുമ്പള ശാന്തിപ്പള്ളത്തുവെച്ചാണ് സംഘം പോലീസ് പിടിയിലായത്. ഇവരില്‍ നിന്ന് 35,000 രൂപ പിടിച്ചെടുത്തു.
എഎസ്പി ഡി ശില്‍പ്പയുടെ നിര്‍ദേശപ്രകാരമാണ് ടൗണ്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചീട്ടുകളി സംഘത്തെ വലയിലാക്കാന്‍ അതിസാഹകസികമായി പുറപ്പെട്ടത്. പോലീസുകാര്‍ വേഷം മാറി കളിക്കാനെന്ന വ്യാജേന ടിപ്പര്‍ ലോറിയില്‍ എത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഡീഷണല്‍ എസ്‌ഐ ബബീഷ്, ഓസ്റ്റിന്‍ തമ്പി, രാജേഷ്, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത്, രാജേഷ് മാവുങ്കാല്‍, ചെറിയാന്‍ ജോണ്‍, അജിത്, സുമേഷ്, ഷിജു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Police, Tipper lorry, Gambling, Arrest, Kasaragod, News, Gambling: 45 arrested.