ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങുന്ന ദേശീയ പണിമുടക്ക് ബന്ദിന്റെ പ്രതീതി സൃഷ്ടിക്കും; ബൈക്ക് ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്ന് സമരസമിതി
Jan 7, 2020, 16:14 IST
കാസര്‍കോട്: (www.kasargodvartha.com 07.01.2020) ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങുന്ന ദേശീയ പണിമുടക്ക് ബന്ദിന്റെ പ്രതീതി സൃഷ്ടിക്കും. ബൈക്ക് ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്ന് സമരസമിതി അറിയിച്ചു. സംയുക്ത തൊഴിലാളി യൂണിയനുകളാണ് പണിമുടക്ക് ആഹ്വാനം നല്‍കിയത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുമടക്കം സമസ്ത മേഖലകളിലെയും തൊഴിലാളികളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
തൊഴിലാളികളുടെ കുറഞ്ഞ മാസ വേതനം 21,000 രൂപയാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികളും വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹര്‍ത്താലിനും ആഹ്വാനംചെയ്തിട്ടുണ്ട്. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംയുക്ത സമരസമിതി നേതാവ് ടി കെ രാജന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->