city-gold-ad-for-blogger
Aster MIMS 10/10/2023

കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിയെ പിന്തുണക്കുന്നതില്‍ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി; കശ്മീരി ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി

ഉപ്പള:(www.kasargodvartha.com 08/08/2019) ബിജെപിയെ എതിര്‍ക്കാന്‍ പാര്‍ലമെന്റിലേക്ക് വിജയിപ്പിച്ചുവിട്ട കേരളത്തിലെ കൊണ്‍ഗ്രസ് എംപിമാര്‍ വിവിധ വിഷയങ്ങളില്‍ ബിജെപിയെ പിന്തുണക്കുന്നതില്‍ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജമ്മു കശ്മീര്‍, യുഎപിഎ, എന്‍ഐഎ വിഷയങ്ങളില്‍ യുഡിഎഫിന് യോജിച്ച നിലപാടില്ല. ഇത് യുഡിഎഫില്‍ പ്രത്യഘാമുണ്ടാക്കും. വിവിധ വിഷയങ്ങളില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസുമായി എത്രനാള്‍ മുസ്ലീം ലീഗിന് മുന്നോട്ട് പോകാനാകും.

കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിയെ പിന്തുണക്കുന്നതില്‍ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി; കശ്മീരി ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വഴങ്ങുകയാണ്. പല നേതാകള്‍ക്കും പല നിലപാടാണ്. കോണ്‍ഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ ചൗധരി വിഷയത്തില്‍ സെല്‍ഫ് ഗോളടിച്ച് കോണ്‍ഗ്രസിന് പ്രതിസന്ധിയുണ്ടാക്കി. ഭാവി പ്രസിഡന്റാകുമെന്ന് പറയുന്ന ജോതിരാജ സിന്ധ്യ ബിജെപിയെ പിന്തുണക്കുന്നു. സോണിയ ഗാന്ധിക്ക് പ്രസംഗം തയ്യാറാക്കുന്ന ജിതേന്ദ്ര പ്രസാദും അനുകൂലമാണ്. നെഹ്‌റു ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയത് തെറ്റായെന്നാണ് ഇന്ന് കോണ്‍ഗ്രസ് പറയുന്നത്. വര്‍ഗീയത ശക്തമാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയുടെ അജണ്ടക്ക് മുന്നില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വവുമായി പകച്ച് നില്‍ക്കുകയാണ്.

യുഎപിഎ, എന്‍ഐഎ നിയമ ഭേദഗതികളിലും കോണ്‍ഗ്രസ് നിലപാട് ബിജെപിയെ പിന്തുണക്കുന്നതായിരുന്നു. പ്രതിപക്ഷത്തെ ഏകോപിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ പോലും കോണ്‍ഗ്രസിനാകുന്നില്ല. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഉപ്പളയില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധി വധം മുതല്‍ ആര്‍എസ്എസ് നടപ്പാക്കിയ വര്‍ഗീയവല്‍കരണത്തതിന്റെ അവസാനത്തെ സംഭവമാണ് ജമ്മു കശ്മീര്‍ വിഭജനം. ജമ്മു കശ്മീരിലെ ജനങ്ങള്‍ ആര്‍എസ്എസിന് കീഴ്‌വഴങ്ങാത്തതിനാലാണ് ഇത്തരത്തിലുള്ള കടുത്ത നടപടി. സ്വതന്ത്ര്യാനന്തരം പാക്കിസഥാനിലെ മതരാഷ്ട്രത്തില്‍ ചേരാതെ മതേതരമായി നില്‍ക്കുന്ന ഇന്ത്യക്കൊപ്പം നില്‍ക്കാനാണ് മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള ജമ്മു കശ്മീരിലെ ജനങ്ങള്‍ തീരുമാനിച്ചത്. അതിനവര്‍ക്ക് ഉറപ്പ് നല്‍കിയ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്.

ബ്രിട്ടീഷുക്കാരുടെ കാലത്ത് 1846 മുതല്‍ അനുവദിച്ചതാണ് പ്രത്യേക പദവി. സ്വതന്ത്ര്യത്തിന് ശേഷം 11 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ട്. ഇതില്‍ ജമ്മു കശ്മീരിന്റെത് മാത്രം റദ്ദാക്കിയത് വര്‍ഗീയതയാണ്. ആധുനിക കാലത്തെ അടിയന്തരാവസ്ഥയാണ് ജമ്മു കശ്മീരില്‍ ഇന്ന്. ജമ്മു കശ്മീര്‍ നി്യമസഭ പിരിച്ചുവിട്ടതിന് ശേഷമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. നിയമപ്രശ്‌നത്തിന് കാരണമാകും. ഈ വിഷയത്തില്‍ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളും

പാസ്ഥാനികളാക്കാനുമാണ് ബിജെപി ശ്രമം. ഇതിന്റെ മുന്നോടിയായാണ് ബിജെപിയെ എതിര്‍ക്കുന്നവരെ ഭീകരവാദികളാക്കുന്ന യുഎപിഎ നിയമ ഭേദഗതിയും എന്‍ഐഎ ഭേദഗതിയും. വര്‍ഗീയതക്കെതിരെയുള്ള പേരാട്ടത്തില്‍ ബിജെപിക്ക് കമ്യൂണിസ്റ്റുക്കാരെ കീഴ്‌പ്പെടുത്താനാകില്ല. അതിനുള്ള മറുപടിയാണ് ബിജെപിയിലേക്ക് ചേരാന്‍ അമിത്ഷാ നിര്‍ബന്ധിച്ചപ്പോള്‍ ത്രിപുരയിലെ ജരണദാസ് നല്‍കിയത് എന്നും കോടിയേരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Uppala,Kasaragod, Kodiyeri Balakrishnan, Muslim-league, Congress, LDF, BJP, Kodiyeri against Congress

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL