city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണക്കാലത്തെ ലോക് ഡൗണ്‍ ബോറടി മാറ്റാന്‍ ഓണ്‍ലൈന്‍ വായനോത്സവം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.04.2020) കൊറോണക്കാലത്തെ ലോക് ഡൗണ്‍ ബോറടി മാറ്റാന്‍ ഇടയിലെക്കാട് നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണ്‍ലൈന്‍ വായനോത്സവം സമാപിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന വായനോത്സവത്തില്‍ ഗ്രാമത്തിലെ ആബാലവൃദ്ധവും പങ്കാളികളായി. പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദനും അക്ഷരത്തിന്റെ ഈ ഉത്സവത്തില്‍  പങ്കുചേര്‍ന്നത് സഹൃദയര്‍ക്കാനന്ദമേകി.

മാധവിക്കുട്ടിയുടെ കോലാട്, നെയ്പ്പായസം, എം മുകുന്ദന്റെ അമ്മമ്മ, കാരൂരിന്റെ ഉതുപ്പാന്റെ കിണര്‍, ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ലളിതാംബിക അന്തര്‍ജനത്തിന്റെ വിശ്വരൂപം, മനുഷ്യപുത്രി, ഒ വി വിജയന്റെ കടല്‍ത്തീരത്ത്, യു കെ കുമാരന്റെ ഓരോ വിളിയും കാത്ത്, അശോകന്‍ ചരുവിലിന്റെ മഴ കൊള്ളുന്ന മരങ്ങള്‍, ടി പി വേണുഗോപാലന്റെ തുന്നല്‍ക്കാരന്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല, എം കമറുദ്ദീന്റെ മരിച്ചവന്‍, അംബികാസുതന്‍ മാങ്ങാടിന്റെ നീരാളിയന്‍ എന്നീ കഥകളാണ് ചര്‍ച്ച ചെയ്തത്. ചെറുകഥകള്‍ പിഡിഎഫ് ആയും ശബ്ദ സന്ദേശമായും നല്‍കിയായിരുന്നു വായന.
കൊറോണക്കാലത്തെ ലോക് ഡൗണ്‍ ബോറടി മാറ്റാന്‍ ഓണ്‍ലൈന്‍ വായനോത്സവം

രാവിലെ 9 മണിക്കാരംഭിച്ച ചര്‍ച്ചകള്‍ സന്ധ്യയോടെയാണ് സമാപിച്ചത്. കഥകളെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ചര്‍ച്ചകള്‍ നടത്താനും യോജിപ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തിക്കൊണ്ടുള്ള സര്‍ഗാത്മക ഇടപെടലായി മാറി ഗ്രന്ഥാലയമൊരുക്കിയ ഓണ്‍ലൈന്‍ വായനോത്സവം.
                   

Keywords: Kasaragod, Kerala, News, Trikaripur, COVID-19,Online reading conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia