city-gold-ad-for-blogger
Aster MIMS 10/10/2023

അഞ്ച് മാസത്തിനിടെ മൂന്നാമത്തെ സ്ഥലം മാറ്റം; സി പി എം നേതൃത്വത്തില്‍ പൊട്ടിത്തെറി

കാസര്‍കോട്: (www.kasargodvartha.com 10.11.2018) അഞ്ച് മാസത്തിനിടെ ഭരണാനുകൂല സംഘടനയുടെ പ്രവര്‍ത്തകനായ പഞ്ചായത്ത് ഓവര്‍സീയര്‍ക്ക് മൂന്നാമത്തെ സ്ഥലം മാറ്റം സി പി എമ്മിനുള്ളില്‍ പുകയുന്നു. പഞ്ചായത്ത് ഓവര്‍സീയറെ രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയ നടപടി ട്രിബ്യൂണല്‍ റദ്ദാക്കി. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ഓവര്‍സീയര്‍ വിദ്യാനഗര്‍ പന്നിപ്പാറയിലെ ബി സുഭാഷിനെ സ്ഥലം മാറ്റിയ നടപടിയാണ് ട്രിബ്യൂണല്‍ റദ്ദാക്കിയത്. നേരത്തേ ആറ് വര്‍ഷം ബദിയടുക്ക പഞ്ചായത്തില്‍ ഓവര്‍സിയറായിരുന്നു സുഭാഷ്. പിന്നീട് ഇദ്ദേഹത്തെ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്ഥലം മാറ്റി.

അഞ്ച് മാസത്തിനിടെ മൂന്നാമത്തെ സ്ഥലം മാറ്റം; സി പി എം നേതൃത്വത്തില്‍ പൊട്ടിത്തെറി

രണ്ട് വര്‍ഷം അവിടെ ജോലി ചെയ്ത സുഭാഷിനെ 30/6/18 ന് നീലേശ്വരം നഗരസഭയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെ ജോലി ചെയ്തുവരുന്നതിനിടയില്‍ സി പി എം ബദിയടുക്ക പ്രാദേശീക നേതൃത്വം ഇടപെട്ട് സുഭാഷിനെ 14/9/18 ന് ബദിയടുക്ക പഞ്ചായത്തിലേക്ക് തന്നെ തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനിടയില്‍ ഓവര്‍സീയ റെ സി പി എം കാസര്‍കോട് ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ ഇടപെട്ട് സ്ഥലം മാറ്റിയതായാണ് പാര്‍ട്ടിക്കുള്ളില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 7/9/2018 ന് കോഴിക്കോട് ഫാറൂഖ് നഗരസഭയിലേക്കാണ് സുഭാഷിനെ ബദിയടുക്കയില്‍ നിന്നും സ്ഥലം മാറ്റിയത്.

മലപ്പുറം നിലമ്പൂര്‍ എടക്കര പഞ്ചായത്തില്‍ രണ്ട് മാസം മുമ്പ് ഓവര്‍സീയറായി  പി എസ് സി വഴി നിയമിതയായ കാഞ്ഞങ്ങാടിന് സമീപത്തെ സി എ സിജിതയെയാണ് പകരം ബദിയടുക്ക പഞ്ചായത്ത് ഓവര്‍സിയറായി നിയമിതയായത്. അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ഓവര്‍സിയര്‍ സുഭാഷ് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റം തടയുകയും സുഭാഷിനെ ബദിയടുക്ക പഞ്ചായത്തില്‍ ഓവര്‍സീയറായി തന്നെ നിലനിര്‍ത്തുകയുമാണ് ചെയ്തിട്ടുള്ളത്.

പ്രൊബേഷന്‍ പിരിയഡ് പോലും തികയുന്നതിന് മുമ്പാണ് എടക്കര പഞ്ചായത്ത് ഓവര്‍സീയറായിരുന്ന സിജിതയെ ബദിയടുക്കയിലേക്ക് മാറ്റിയത്. സി പി എം പ്രാദേശിക നേതൃത്വം ഇടപെട്ട് കൊണ്ടുവന്ന ഓവര്‍സീയറെ പ്രാദേശീക നേതൃത്വത്തെ പോലും അറിയിക്കാതെ ഏരിയ സെക്രട്ടറിയുടെ സമര്‍ദ്ദഫലമായി സ്ഥലം മാറ്റിയെന്ന ആക്ഷേപം സി പി എമ്മില്‍ പൊട്ടിതെറിക്ക് കാരണമായിട്ടുണ്ട്. ഓവര്‍സിയറുടെ സ്ഥലംമാറ്റ കാര്യത്തില്‍ താന്‍ ഇടപെട്ടുവെന്ന ആരോപണം കാസര്‍കോട് ഏരിയാ സിക്രട്ടറി മുഹമ്മദ് ഹനീഫ നിഷേധിച്ചു.

നേരത്തേ ബദിയടുക്ക പഞ്ചായത്തില്‍ ഓവര്‍സീയറായി ജോലി ചെയ്തപ്പോള്‍ മണ്‍സൂണ്‍ പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടത്തിയതിന് സുഭാഷില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും 1,49,283 രൂപ തിരിച്ചടപ്പിച്ചിരുന്നതായി ഹനീഫ ചൂണ്ടിക്കാട്ടുന്നു. സുഭാഷിനെതിരെ വിജിലന്‍സ് അന്വേഷണവും ശുപാര്‍ശയുമുണ്ടെന്നും ഹനീഫ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.സര്‍ക്കാര്‍ നടത്തുന്ന സ്ഥലം മാറ്റ കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേ സമയം കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തിന്റെ പി ടി എ പ്രസിഡണ്ടായ സുഭാഷും അവിടുത്തെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയ നിര്‍മ്മാണ കമ്മറ്റിയുടെ കണ്‍വീനറായ മുഹമ്മദ് ഹനീഫയും തമ്മില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്.ഇതിരെ വൈരാഗ്യമാണ് സുഭാഷിന്റെ സ്ഥലം മാറ്റ കാര്യത്തില്‍ സി പി എം ഏരിയാ സിക്രട്ടറിക്കുള്ള തെന്നെ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, Panchayath, CPM, Panchayath Overseer,  Transfer, Controversy in Transfer 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL