ഹൃദയാഘാതംമൂലം മദീനയില്‍ മരണപ്പെട്ടു
Oct 14, 2011, 02:59 IST
കണ്ണൂര്‍: കാഞ്ഞിരോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ചു. കാഞ്ഞിരോട് പാരച്ചിന്റവിട ജീലാനി മന്‍സിലില്‍ എന്‍.പി. ഇസ്‌മായില്‍ ഹാജി (42)യാണ് ഹൃദയാഘാതം മൂലം ജോലിസ്ഥലമായ മദീനയില്‍ മരണപ്പെട്ടത്. ഭാര്യ: പാരച്ചിന്റവിട ഫൗസിയ. മക്കള്‍: സി.പി. ഫൈസല്‍, ഫസീല, നസീര്‍, ഫഹദ്. മരുമകന്‍: ഇഖ്‌ബാല്‍ (ഷാര്‍ജ). കൂത്തുപറമ്പ് ഇടുമ്പയില്‍ അഹമ്മദ്-ഖദീജ ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങള്‍: അബ്‌ദുല്‍ഖാദര്‍, മുഹമ്മദലി, ഇബ്രാഹിം, അഷ്‌റഫ്, ആയിഷ, സൈനബ. ഖബറടക്കം മദീനയില്‍.