city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുഗന്ധത്തിന്റെ പരിമളം പരത്തി ജി.ഐ.ഒ. സമരജ്വാല നടത്തി

സുഗന്ധത്തിന്റെ പരിമളം പരത്തി ജി.ഐ.ഒ. സമരജ്വാല നടത്തി
ന്യൂമാഹി: പതിറ്റാണ്ടുകളായി പുന്നോല്‍ ജനത അനുഭവിക്കുന്ന ദുര്‍ഗന്ധത്തിന് അറുതി വരുത്തി നാടിനെ സുഗന്ധത്തിലേക്ക് വിമോചിപ്പിച്ചെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് പെരിങ്ങാടി അല്‍ഫലാഹ് ക്യാമ്പസ് ജി.ഐ.ഒ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സുഗന്ധത്തിന്റെ സമരജ്വാല ശ്രദ്ദേയമായി. നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ കത്തിച്ച്‌വെച്ച സുഗന്ധബത്തികളും (ചന്ദനത്തിരികള്‍) റോസാപൂക്കളും സമരപോരാളികള്‍ക്ക് കൈമാറി. പുന്നോല്‍ സമരം ജീവിക്കുവാനുള്ള പോരാട്ടമാണെന്നും ജീവിതസമരം ഒരുകാലത്തും തോറ്റിട്ടില്ലെന്നും
വിദ്യാര്‍ത്ഥിനികള്‍ പ്രഖ്യാപിച്ചു. പരിപാടിയോടനുബന്ധിച്ച് പുന്നോല്‍ ടൗണില്‍ നിന്നാരംഭിച്ച ഐക്യദാര്‍ഢ്യറാലി പെട്ടിപ്പാലം സമരപ്പന്തലില്‍ സമാപിച്ചു. ജി.ഐ.ഒ. അല്‍ഫലാഹ് കാമ്പസ് ഏരിയാ പ്രസിഡന്റ് ആബിദ ഖാലിദ്, ജനറല്‍ സെക്രട്ടറി ഹാജറ മാഹി, സെക്രട്ടറിമാരായ അഫീദ അഴിയൂര്‍, ഫാത്തിമ അബ്ദുല്‍ ലത്തീഫ്, നിബ, ട്രഷറര്‍ ഫഹീമ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

റാലിയോടനുബന്ധിച്ച് സമരഭൂമിയില്‍ നടന്ന സുഗന്ധസംഗമം ചേറ്റക്കുന്ന് വിമെന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ കെ.എം. റഷീദ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാകമ്മിറ്റി അംഗം അഫീദ അഹ്മദ്് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരപോരാളികളായ അല്‍ഫലാഹ് വിദ്യാര്‍ത്ഥിനികള്‍ ഇര്‍ഫാന പി.എം, സമീഹ കെ.പി, ഫഹ്മി, ഹാദിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജി.ഐ.ഒ അല്‍ഫലാഹ് ഏരിയാ പ്രസിഡന്റ് ആബിദ ഖാലിദ് അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് മിസ്‌ന തലശ്ശേരി സ്വാഗതവും ഇര്‍ഫാന പുന്നോല്‍ നന്ദിയും പറഞ്ഞു.

Keywords: Kannur, GIO, Punnol Pettipaalam, New Mahi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia