ഷാര്‍ജയില്‍ തീപിടുത്തം; കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളുടെ കടകള്‍ കത്തിനശിച്ചു
Oct 6, 2015, 09:00 IST
ഷാര്‍ജ: (www.kasargodvartha.com 06/10/2015) അല്‍ ഗുവൈര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ മലയാളികള്‍ നടത്തിവന്നിരുന്ന കടകളില്‍ വന്‍ അഗ്നിബാധ. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളുടെ കടകള്‍ കത്തിനശിച്ചു. കാസര്‍കോട്ടെ റഷീദിന്റെ മൊബൈല്‍ കട, കണ്ണൂരിലെ ഉബൈദിന്റെ സ്‌റ്റേഷനറി കട, ഒരു ലേഡീസ് ബ്യൂട്ടി സലൂണ്‍ എന്നിവയാണ് കത്തിനശിച്ചത്. തിങ്കളാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
റഷീദിന്റെ കടയിലുണ്ടായിരുന്ന പുതിയതും പഴയതുമായ നൂറിലേറെ മൊബൈല്‍ ഫോണുകള്‍ കത്തിനശിച്ചു. സിം കാര്‍ഡുകള്‍, മൊബൈല്‍ റീചാര്‍ജ് പോയിന്റ് ഓഫ് സെയില്‍സ് മെഷീന്‍, റിപ്പയര്‍ ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണുകള്‍ എന്നിവയും നശിച്ചവയില്‍ പെടും. മൊബൈല്‍ കട പൂര്‍ണമായും കത്തിനശിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
മൊബൈല്‍ കടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്. പോലീസും, സിവില്‍ ഡിഫന്‍സും തക്ക സമയത്ത് എത്തിയതിനാല്‍ മറ്റു കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. ഗുവൈര്‍ മാര്‍ക്കറ്റില്‍ നിരവധി മലയാളികളുടെ കടകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തീപിടുത്തമുണ്ടായ വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.

Keywords : Sharjah, Gulf, Fire, Shop, Kasaragod, Kannur, Fire in Sharjah.