വൈദ്യുതി മുടങ്ങിയത് 11 മണിക്കൂര്‍; ജനം വെന്തുരുകി
Apr 7, 2015, 19:26 IST
കാസര്‍കോട്: (www.kasargodvartha.com 07/04/2015) കൊടുംചൂടില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 11 മണിക്കൂറിലധം വൈദ്യുതി മുടങ്ങി. വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് മാധ്യമങ്ങളില്‍ അറിയിപ്പുണ്ടായിരുന്നെങ്കിലും വൈദ്യുതി പൂര്‍ണമായും നിലച്ചതിനാല്‍ വേനല്‍ ചൂടില്‍ ജനം വെന്തുരുകി. ഓഫീസ്, വ്യവസായ, വ്യാപാര മേഖലകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും താറുമാറായി.
രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തിയതെങ്കിലും ഏഴ് മണിക്കാണ് വൈദ്യുതി എത്തിയത്. ഇതിനിടയില്‍ ഇടയ്ക്കിടെ മിന്നായം പോലെ വൈദ്യുതിയെത്തിയെങ്കിലും ഇതൊന്നും ആശ്വാസമായില്ല. ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് അറിയിപ്പുള്ളതിനാല്‍ ജനം ആശങ്കയിലാണ്. www.kasargodvartha.com
ബുധനാഴ്ച ഹര്‍ത്താലായതിനാല്‍ ജനങ്ങളെല്ലാം തന്നെ വീട്ടില്‍ തന്നെ തളച്ചിടപ്പെടും. ചൂടുകൊണ്ട് ഒരു ദിവസം കൂടി ജനം വെന്തുരുകേണ്ടിവരും. സ്ത്രീകളും കുട്ടികളുമാണ് ചൂടുകൊണ്ട് പൊറുതിമുട്ടിയത്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെയും വൈദ്യുതി നിയന്ത്രണം ബാധിച്ചു.
ചില വ്യാപാര സ്ഥാപനങ്ങളില്‍ ജനറേറ്റര്‍ ഉള്ളതുകൊണ്ട് വ്യാപാരം തടസപ്പെട്ടില്ല. ഓഫീസിലും മറ്റും ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ പുറത്തേക്കിറങ്ങി കാറ്റുകൊണ്ടാണ് ആശ്വാസം കണ്ടെത്തിയത്.

Keywords : Kasaragod, Kannur, Electricity, Natives, Hot, KSEB.
Advertisement:
Advertisement: