വിചാരണക്കിടെ മുങ്ങിയ കൊലക്കേസ് പ്രതികള്‍ കീഴടങ്ങി
Dec 1, 2012, 22:21 IST
കാസര്‍കോട്: വിചാരണക്കിടെ മുങ്ങിയ കൊലക്കേസ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മഞ്ചേശ്വരം കുളൂര്‍ സുന്നാറയില്‍ താമസിച്ചിരുന്ന കര്‍ണാടക ജാമ്പിയിലെ മുതുകപ്പ (32) യെ കൊന്ന കേസില്‍ പ്രതികളായ കര്‍ണാടക ബല്‍ഗാം രാമദുര്‍ഗയിലെ ചിന്ദന്‍ ഭീമരായപ്പ (28), സഹോദരന്‍ ചന്ദന്‍ പക്കീരപ്പ എന്ന രാജന്‍(30) , പൂജാര സിദ്ദലിംഗപ്പ (50), ജാമ്പിയിലെ തിമ്മരായ രത്‌നാഭായി കാഗോസ (26) എന്നിവരാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) യില്‍ കീഴടങ്ങിയത്.
2008 ആഗസ്റ്റ് നാലിന് രാത്രിയാണ് മുതുകപ്പ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നു വരുമ്പോഴാണ് നാലു പ്രതികളും മുങ്ങിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരായത്. പ്രതികളെ കോടതി റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ചിന്ദന്‍ ഭീമരായപ്പ, തിമ്മരായ രത്‌നാഭായിയുടെ വീട്ടില്‍ രാത്രി കാലങ്ങളില്‍ പതിവായി വരുന്നതിനെ രത്‌നാഭായിയുടെ ബന്ധുവായ മുതുകപ്പ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യത്തിന് അയാളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തുണിയില്‍ കെട്ടിയ കല്ലു കൊണ്ട് തലക്കടിച്ച് കൊന്നുവെന്നാണ് കേസ്. മഞ്ചേശ്വരം പോലീസാണ് കേസ് അന്വേഷിച്ചത്.

Keywords: Fall To, Murder-Case, Accuse, Karnataka, Court, Murder, House, Kannur, Case, Manjeshwaram, Kasaragod, Kerala.