മുഴക്കുന്നില്‍ ദമ്പതികള്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് പോലിസ്
Feb 22, 2020, 21:23 IST
മട്ടന്നൂര്‍:(www.kasargodvartha.com 22/02/2020) മട്ടന്നൂര്‍ നഗരത്തിനടുത്തെ മുഴക്കുന്നില്‍ ഭര്‍ത്താവിനെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുക്കാപാലത്ത് പൂവക്കുളത്തില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജ്യോതിയുടെ മൃതദേഹം കട്ടിലിലും മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് ജ്യോതിയുടെ സഹോദരന്‍ പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പോലീസില്‍ വിവരമറിയിച്ചത്.
ഇരിട്ടി ഡി.വൈ.എസ്.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരം മദ്യപാനിയായ മോഹനന്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജ്യോതിയുടെ കഴുത്തില്‍ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം മോഹനന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. ജിഷ്ണുദാസ്, ജീഷ്മ എന്നിവരാണ് മക്കള്‍. മുഴക്കുന്ന് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kannur, Kerala, Dead body, Police, Investigation,Couples Deadboady found