|
|
Hameed Koyamma Thangal, Haris Abdul Khader, Muhyadheen Saqafi Muttil
|
|
കണ്ണൂര്‍: മാട്ടൂല്‍ മന്‍ശഉത്തസ്‌കിയ്യത്തുസ്സുന്നിയ്യ 2011-2014 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ഹാമിദ് കോയമ്മ അല്‍ബുഖാരിയെ പ്രസിഡന്റായും, മുഹ്‌യദ്ദീന്‍ സഖാഫി മുട്ടിലിനെ ജന. സെക്രട്ടറിയായും, ഹാരിസ് അബ്ദുല്‍ ഖാദിറിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ പി ഹംസമുസ്‌ലിയാര്‍ (ചെയ.), കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍ അബ്ദുല്ലത്തീഫ് സഅദി, ഇസ്മായില്‍ സഅദി ആറളം (ഉപദേശക സമിതി). സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് സുഹൈല്‍ അസ്സഖാഫ്, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, സി വി അഹ്മദ് അല്‍ഖാസിമി (വൈസ്. പ്രസി.), എ വി അബ്ദുര്‍റഹ്മാന്‍ ഹാജി, പി അബ്ദുര്‍റഹ്മാന്‍ ഹാജി, പി സി ഇബ്‌റാഹിം കുട്ടി ഹാജി, ടി കെ ശാദുലി (സെക്ര.)
മന്‍ശഅ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗം കന്‍സുല്‍ഉലമ കെ പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു.
Keywords: Kannur, kasaragod, Mattool