പോലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു: ചെമ്മനാട്ടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍
Dec 24, 2012, 20:00 IST
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് പോലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ അറസ്റ്റിലായ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികളെ ജുവൈനല്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൂരി, കോട്ടിക്കുളം, കീഴൂര്‍, തെക്കില്‍, ചെമ്മനാട് സ്വദേശികളും 17 വയസിന് താഴെ പ്രായമുള്ളവരുമായ വിദ്യാര്‍ത്ഥികളാണ് റിമാന്‍ഡിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂര്‍ താവക്കരയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉല്ലാസ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പോലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചത്. പരിക്കേറ്റ പോലീസുകാരന്‍ കണ്ണൂരിലെ ജയകുമാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വാടകക്കെടുത്ത സാന്‍ട്രോ കാറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ കോട്ടയും മറ്റും സന്ദര്‍ശിച്ച് കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. താവക്കരയിലെത്തിയപ്പോള്‍ കാര്‍ വണ്‍വെ തെറ്റിച്ച് ഓടി. ഇത് ശ്രദ്ധയില്‍പെട്ട ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയകുമാര്‍ കാറിനെ കൈകാണിച്ചു. യാത്രക്കാര്‍ കാര്‍ നിര്‍ത്തിയ ശേഷം ഗ്ലാസ് താഴ്ത്തി. പോലീസുകാരന്‍ കാറിലുണ്ടായിരുന്നവരോട് സംസാരിക്കുന്നതിനിടയില്‍ അയാളുടെ ഇരു കൈകളും കാറിനകത്തുണ്ടായിരുന്നവര്‍ അകത്തേക്ക് പിടിച്ചു വലിച്ചു. പോലീസുകരന്റെ തല ഭാഗം കാറിനകത്തും ബാക്കി ശരീര ഭാഗങ്ങള്‍ പുറത്തുമായി. അതിന് ശേഷം കാര്‍ ഓടിച്ച് മുന്നോട്ട് പോവുകയായിരുന്നു.
പോലീസുകാരന്റെ നിലവിളി കേട്ട് ആളുകള്‍ സംഭവം ശ്രദ്ധിച്ചുവെങ്കിലും കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ഒടുവില്‍ സംഭവം ശ്രദ്ധയില്‍പെട്ട ഒരു സ്വകാര്യ ബസ് കാറിനെ പിന്തുടര്‍ന്ന് മറികടക്കുകയും മുന്നില്‍ കയറ്റി വെച്ച് റോഡ് തടസപ്പെടുത്തുകയും ചെയ്തു. ഇതോടെ മുന്നോട്ടു പോകാന്‍ കഴിയാതെ റോഡില്‍ കുടുങ്ങിയ കാറിനെ നാട്ടുകാര്‍ വളയുകയും പോലീസുകാരനെ രക്ഷപ്പെടുത്തുകയും ചെയ്തു. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്‍ യാത്രക്കാര്‍ ചെമ്മനാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്നും കണ്ണൂരിലേക്ക് ഉല്ലാസ യാത്ര പോയതാണെന്നും മനസിലായത്.

Keywords: Police, Road, Chemnad, Students, Remand, Kannur, Car, School, Case, Bus, Kerala, Five students remanded