പാനൂരില്‍ ബോംബ് പൊട്ടി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Sep 17, 2011, 18:59 IST
കണ്ണൂര്‍: പാനൂരിലെ വൈദ്യര്‍പീടികയില്‍ ശനിയാഴ്ച രാവിലെ ബോംബ് പൊട്ടി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പെരിങ്ങത്തൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ അജ്‌നാസ്, സിനാന്‍ (ഇരുവര്‍ക്കും പത്ത് വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 8 മണിക്ക് മദ്രസയിലേയ്ക്ക് പോകുന്നവഴിയില്‍ ഐസ്ക്രീം പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബോംബില്‍ കുട്ടികള്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ പാനൂര്‍ സി.എച്ച്.സി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.