city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂര്‍ താലൂക്ക് ഉദ്ഘാടനം ചെയ്തു, ഓരോ ജില്ലകളില്‍ ഒന്നു വീതമുണ്ടായിരുന്ന റവന്യൂ ഡിവിഷനുകള്‍ രണ്ടെണ്ണമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

പയ്യന്നൂര്‍: (www.kasargodvartha.com 11/03/2018) ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭരണസംവിധാനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ജനപങ്കാളിത്തത്തോടെ പദ്ധതികളൊരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂര്‍ താലൂക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വേനല്‍ കനത്തതോടെ ചിലസ്ഥലങ്ങളില്‍ 40 ഡിഗ്രി വരെ ചൂടനുഭവപ്പെടുന്നുണ്ടെന്നും ഹരിത കേരള മിഷനിലൂടെ ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നദികളും തോടുകളും കുളങ്ങളും പോലുള്ള ജലസംഭരണികള്‍ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ്. ഇവയെല്ലാം പുനസൃഷ്ടിക്കാനും സംരക്ഷിക്കാനും വീണ്ടെടുക്കാനും ജനപങ്കാളിത്തത്തോടെയുള്ള മാതൃകപരമായ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ താലൂക്ക് ഉദ്ഘാടനം ചെയ്തു, ഓരോ ജില്ലകളില്‍ ഒന്നു വീതമുണ്ടായിരുന്ന റവന്യൂ ഡിവിഷനുകള്‍ രണ്ടെണ്ണമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലകളില്‍ ഒന്നു വീതമുണ്ടായിരുന്ന റവന്യൂ ഡിവിഷനുകള്‍ രണ്ടെണ്ണം വീതമുള്ളതാക്കുകയാണെന്നും ഇതിന്റെ ഭാഗമായി തളിപ്പറമ്പ് ആസ്ഥാനമാക്കിയുള്ള റവന്യൂ ഡിവിഷന്‍ താമസിയാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങോം ചിറ്റടി കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് ചടങ്ങില്‍വെച്ച് റവന്യ വകുപ്പ് മന്ത്രി പട്ടയങ്ങള്‍ വിതരണം ചെയ്തു. കിടപ്പാടമില്ലാതിരുന്ന ഒളിമ്പ്യന്‍ മാനുവല്‍ ഫെഡറിക്കിന് കണ്ണൂര്‍ ചാലാട് വീട് വെക്കുന്നതിന് സര്‍ക്കാരിന്റെ സമ്മതപത്രം ചടങ്ങില്‍വെച്ച് കൈമാറി. തളിപ്പറമ്പ് താലൂക്കിലുള്‍പ്പെടുന്ന 22 വില്ലേജുകള്‍ രേഖപ്പെടുത്തിയ ഭൂരേഖ നിയുക്ത സഹസില്‍ദാര്‍ തുളസീധരന്‍ പിള്ളയ്ക്ക് ജില്ലാ കലക്ടറും കൈമാറി.

തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായി സംബന്ധിച്ചു. സി കൃഷ്ണന്‍ എംഎല്‍എ, പി കെ ശ്രീമതി ടീച്ചര്‍ എംപി, ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, സബ്കലക്ടര്‍ എസ് ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന യോഗം നടന്നത്.
പയ്യന്നൂര്‍ താലൂക്ക് ഉദ്ഘാടനം ചെയ്തു, ഓരോ ജില്ലകളില്‍ ഒന്നു വീതമുണ്ടായിരുന്ന റവന്യൂ ഡിവിഷനുകള്‍ രണ്ടെണ്ണമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

ഉദ്ഘാടന പരിപാടിക്കെത്തിയ മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും വിശിഷ്ടാതിഥികളേയും സിവില്‍ സ്റ്റേഷനില്‍നിന്നും ഉദ്ഘാടന വേദിയിലേക്ക് വാദ്യഘോഷങ്ങളോടെയാണ് സ്വീകരിച്ചാനയിച്ചത്. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ എത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഉദ്ഘാടന യോഗം നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, payyannur, Kerala, Kannur, Top-Headlines, Inauguration, Chief minister, Ministers, Payyannur Taluk inaugurated 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia