നാലുവയസ്സുകാരന് ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്
Sep 23, 2011, 21:26 IST
കണ്ണൂര്‍: ചികിത്സയിലെ അപാകത കാരണം നാലു വയസ്സുകാരന് മരിച്ചെന്ന പരാതിയില്‍ എ.കെ.ജി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. കൊറ്റാളി ബദര്‍പള്ളിക്കു സമീപം കെ.ടി. ഹൗസില്‍ കെ.ടി. ഇസ്മയിലാണ് പരാതി നല്‍കിയത്. ഇസ്മയിലിന്റെ മരുമകന് അല്‍താഫ് ആണ് മരിച്ചത്. പനിയും അപസ്മാര ലക്ഷണവും കണ്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 31ന് കുട്ടിയെ എ.കെ.ജി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പാപ്പിനിശ്ശേരിയിലെ എം.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്നാണ് എ.കെ.ജിയിലെത്തിച്ചത്. എന്നാല്‍, സെപ്റ്റംബര്‍ 20ന് അല്‍താഫ് മരിക്കുകയായിരുന്നു.
അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുകയും ഛര്‍ദിക്കുകയും ചെയ്ത കുട്ടിക്ക് പ്രാഥമിക ലാബ് പരിശോധനകള്‍ ആദ്യഘട്ടത്തില്‍ നടത്തിയില്ല എന്ന് പരാതിയില്‍ പറയുന്നു. മരിക്കുന്നതിനുമുമ്പ് അല്‍താഫിനെ കാണിച്ചുകൊടുക്കുകയോ ഗുരുതരാവസ്ഥ ബന്ധുക്കളെ അറിയിക്കുകയോ ചെയ്തില്ല. മരിച്ചതിനുശേഷം കബളിപ്പിക്കാനായി അനസ്തേഷ്യ ഡോക്ടറും ശിശുരോഗ വിദഗ്ധരും ആംബുബാഗ് വെന്റിലേറ്റര്‍ നല്‍കുകയായിരുന്നുവെന്ന് ഇസ്മയില്‍ നല്കിയ പരാതിയില്‍ പറയുന്നു.

Keywords: Kannur, Doctor, A.KG Hospital, Fever, M.M Hospital, Death, Police, കണ്ണൂര്‍, എ.കെ.ജി ആശുപത്രി, പാപ്പിനിശ്ശേരി, എം.എം. ആശുപത്രി.