city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ സഞ്ചാരം തടസ്സപ്പെടുത്തി യാചക ശല്യം രൂക്ഷം

നഗരത്തില്‍ സഞ്ചാരം തടസ്സപ്പെടുത്തി യാചക ശല്യം രൂക്ഷം
കണ്ണൂര്‍ : യാചകശല്യം രൂക്ഷമായി. ബസ്സ്റ്റാന്റുകളിലും ഫുട്പാത്തുകളിലുമാണ് യാചകര്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. യാചകരെ പിടികൂടി അഗതിമന്ദിരങ്ങളില്‍ എത്തിക്കണമെന്ന വ്യവസ്ഥ അധികൃതര്‍ പാലിക്കുന്നില്ല. യാചകരുടെ ശല്യം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. മാരകരോഗങ്ങള്‍ പിടിപെട്ടവര്‍വരെ യാചകരായി നഗരത്തില്‍ കറങ്ങുന്നുണ്ട്. ഇവരില്‍നിന്നും പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും നഗരങ്ങളില്‍ അലഞ്ഞുതിരിയുന്ന യാചകരെ പിടികൂടണമെന്ന നിയമം തന്നെയുണ്ട്. ഇതിനായി വാഹനവും വിട്ടുകൊടുക്കണമെന്ന നിര്‍ദേശവുമുണ്ട്. നഗരസഭയുടെ മൂക്കിന് താഴെ വരെ യാചകര്‍ എത്തിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. യാചകരെ നഗരങ്ങളില്‍ കൊണ്ടുവരുന്നതിന് പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ യാചകരെ രാവിലെ വാഹനങ്ങളില്‍ നഗരത്തിലെത്തിക്കുകയും വൈകീട്ട് കൊണ്ടുപോവുകയും ചെയ്യും. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. വഴിയരികിലും ഫുട്പാത്തുകളിലും ഇരിക്കുന്ന യാചകര്‍ക്ക് പുറമെ ബസുകളില്‍ കയറിയും വ്യാപാര സ്ഥാപനങ്ങളില്‍ കയറിയും യാചകര്‍ കൂട്ടത്തോടെയോ ഒറ്റക്കോ വന്ന് പണം പിരിക്കുന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia