ടി.ഗോവിന്ദന്‍ പയ്യന്നൂരിന്റെ വിളക്ക് -പിണറായി വിജയന്‍
Oct 25, 2011, 01:56 IST
പയ്യന്നൂര്‍: ടി.ഗോവിന്ദന്റെ മരണം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ നാട്ടിന്റെ പൊതുവായ വേദനയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഗോവിന്ദന്റെ ശവസംസ്‌കാരത്തിനുശേഷം പയ്യന്നൂര്‍ മമ്പലത്തെ സര്‍വകക്ഷി അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്റെ വികാരമായി മാറാന്‍കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. തന്റെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരിലും അണികള്‍ക്കിടയിലും ഈ സ്ഥാനം നേടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഗോവിന്ദനെ ഒരു സഹോദരനായും കുടുംബാംഗമായും കണ്ടവരാണ് പയ്യന്നൂരിലെ ജനത. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ പാര്‍ട്ടിക്കുവേണ്ടി നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
അക്ഷരാര്‍ഥത്തില്‍ പയ്യന്നൂരിന്റെ ഒരു വിളക്ക് തന്നെയായിരുന്നു ഗോവിന്ദന്‍ -പിണറായി പറഞ്ഞു. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിച്ച പ്രവര്‍ത്തകനും നേതാവുമായിരുന്നു അദ്ദേഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അനുശോചനയോഗത്തില്‍ സി.കൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. വിവിധ കക്ഷിനേതാക്കളായ സി.എ.അജിര്‍, വി.എന്‍.എരിപുരം, സി.രവീന്ദ്രന്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, എസ്.കെ.മുഹമ്മദ്, യു.ബാബുഗോപിനാഥ്, അത്തായി നാരായണ പൊതുവാള്‍, ടി.സി.വി.ബാലകൃഷ്ണന്‍, പി.വി.കുമാരന്‍, എന്നിവരും പി.കെ.ശ്രീമതി, പി.സതീദേവി, കെ.കെ.ശൈലജ, ടി.ഐ.മധുസൂദനന്‍, തുടങ്ങിയവരും സംസാരിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്വാഗതം പറഞ്ഞു.