ജയിലില്‍നിന്ന് കത്തുപിടിച്ച സംഭവം റിയാസിനെ ചോദ്യംചെയ്യാന്‍ പോലീസ് ചിക്മംഗ്ലൂരിലേക്ക്
Sep 30, 2011, 02:27 IST
കണ്ണൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി സര്‍ഫ്രാസ് നവാസിനുള്ള കത്ത് പിടിച്ച സംഭവത്തില്‍ കൊലപാതക, വാഹനമോഷണ കേസുകളില്‍ പ്രതിയായ പെരിയാട്ടടുക്കത്തെ ടി.എച്ച്.റിയാസിനെ ചോദ്യംചെയ്യാന്‍ പോലീസ് സംഘം ചിക്മംഗ്ലൂരിലേക്ക് പോയി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ഗേറ്റില്‍ പരിശോധിക്കുമ്പോഴാണ് റിയാസിന്റെ പക്കല്‍നിന്ന് കത്തുപിടിച്ചത്. കൊലപാതകക്കേസില്‍ ചിക്മംഗ്ലൂര്‍ കോടതി റിമാന്‍ഡ്‌ചെയ്ത റിയാസ് ഇപ്പോള്‍ ചിക്മംഗ്ലൂര്‍ ജയിലിലാണ്.
തടിയന്റവിട നസീറാണ് കത്തെഴുതിയതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമികവിവരം. ഇത് ഉറപ്പാക്കാനാണ് റിയാസിനെ ചോദ്യംചെയ്യുന്നത്. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നസീറിനെയും കൂട്ടാളി പൗണ്ട് വളപ്പ് ഷഫ്‌നാസില്‍ ഷഫാസിനെയും കണ്ണൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ഇവിടെവെച്ചാണ് നസീര്‍ കത്തെഴുതിയതെന്നാണ് സൂചന. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് നസീറും ഷഫാസും ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ്. സര്‍ഫ്രാസ് നവാസും ഇവിടെയാണ് റിമാന്‍ഡില്‍ കഴിയുന്നത്.
ചിക്മംഗ്ലൂര്‍ കോടതിയുടെ അനുമതിവാങ്ങി റിയാസിനെ ജയിലില്‍ ചോദ്യംചെയ്യാനാണ് പോലീസിന്റെ പദ്ധതി. ഈ കേസില്‍ നസീറിനെയും ഷഫാസിനെയും ചോദ്യംചെയ്യാന്‍ എന്‍.ഐ.എ. കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു. ബാംഗ്ലൂരിലെ വിചാരണകഴിഞ്ഞ് കണ്ണൂരില്‍ തിരിച്ചെത്തിയശേഷം ഇവരെ ചോദ്യംചെയ്യാനാണ് തീരുമാനം. കണ്ണൂര്‍ ഡിവൈ.എസ്.പി. കെ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.