city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രമെഴുതി സിപിഎമ്മിന്റെ ജനകീയ പ്രതിരോധം

കാസര്‍കോട്: (www.kasargodvartha.com 11/08/2015) ജനകീയ സമരത്തില്‍ പുതിയ അധ്യായം എഴുതിചേര്‍ത്ത സിപിഎമ്മിന്റെ ജനകീയ പ്രതിരോധ സമരം ജില്ലയില്‍ ചരിത്രമായി. 67 കിലോമീറ്റര്‍ നീണ്ട പാതയോര ധര്‍ണയില്‍ ലക്ഷത്തോളം ആളുകള്‍ അണിനിരന്നു.

നാലു മണിക്ക് നിശ്ചയിച്ച സമരത്തില്‍ പങ്കെടുക്കുന്നതിനായി ഉച്ചമുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ യാത്ര ആരംഭിച്ചു. നാലുമണിയോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സമരത്തിന് തുടക്കമായി. രാജ്ഭവന്‍വരെ നീണ്ട സമരത്തിന്റെ പ്രഭവകേന്ദ്രമായ മഞ്ചേശ്വരം താലൂക്ക് ഓഫീസ് പരിസരത്ത് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായി ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍ ജയാനന്ദ അധ്യക്ഷനായി. ഏരിയാസെക്രട്ടറി അബ്ദുര്‍റസാഖ് ചിപ്പാര്‍ സ്വാഗതം പറഞ്ഞു.

പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗത്തോടെയായിരുന്നു സമരം. സംസ്ഥാന, ജില്ലാനേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ചെമ്പതാകയുമേന്തിയായിരുന്നു സമരം. ജില്ലാഅതിര്‍ത്തിയായ കാലിക്കടവില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. കുഞ്ഞിരാമന്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി ഐ മധുസൂദനന്‍ കണ്ണൂര്‍ ജില്ലയുടെ സമരത്തിന്റെ തുടക്കകാരനുമായി.

ജില്ലയിലെ 12 ഏരിയകളില്‍നിന്നും വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമര വളണ്ടിയര്‍മാര്‍ ദേശീയ, സംസ്ഥാന പാതയിലെത്തിയത്. ജനതയുടെ ദുരിതം ചിത്രീകരിക്കുന്ന വേഷങ്ങളും വാദ്യമേളങ്ങളുമായാണ് പലരും ജനകീയ പ്രതിരോധത്തില്‍ അണിനിരന്നത്.

Keywords : Kerala, Kasaragod, CPM, Protest, Inauguration, Manjeshwaram, Kalikadav, Kannur, K.P.Satheesh-Chandran, S Ramachandran Pillai. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia