city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ സമ്മേളനം മാര്‍ച്ച് 12ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 21/01/2015) കണ്ണൂര്‍ ജില്ലയിലെ പ്രഥമ സനദ് ദാന മതവൈജ്ഞാനിക കേന്ദ്രമായ ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ അറബിക് കോളജിന്റെ 23-ാം വാര്‍ഷികവും 15-ാം സനദ് ദാന സമ്മേളനവും മാര്‍ച്ച് 12 മുതല്‍ 15വരെ ചപ്പാരപ്പാടവ് ഖിള് രിയ നഗറില്‍ നടക്കും. 14 ജില്ലകളിലും ദക്ഷിണ കന്നഡ ജില്ലയിലും ലക്ഷദ്വീപിലും ശക്തമായ പ്രചാരണം നടത്താന്‍ ശൈഖുനാ വി. മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗം തീരുമാനിച്ചു.

മേഖലകള്‍ തിരിച്ചുള്ള വിവിധ പ്രചാരണപരിപാടികള്‍ക്ക് രൂപം നല്‍കി. സമ്മേളന വിജയത്തിനായി ഇര്‍ഫാനിയ്യ പ്രിന്‍സിപ്പാള്‍ ശൈഖുനാ വി മുഹമ്മദ് മുസ്ലിയാര്‍ രക്ഷാധികാരിയും സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്ഹരി ചെയര്‍മാനും മുഹമ്മദ് ഷരീഫ് ഫൈസി ഇര്‍ഫാനി കീഴ്പള്ളി ജനറല്‍ കണ്‍വീനറും കെസി മുസ്തഫാ ഹാജി പെരുമളാബാദ് ട്രഷററുമായി 111 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.
ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ സമ്മേളനം മാര്‍ച്ച് 12ന് തുടങ്ങും

പ്രോഗ്രാം കമ്മിറ്റി നിസാര്‍ ഫൈസി ഇര്‍ഫാനി ചക്കരക്കല്‍ (ചെയര്‍മാന്‍), മുഹമ്മദ് റഫീഖ് ഇര്‍ഫാനി മട്ടന്നൂര്‍(കണ്‍വീനര്‍), ഫിനാന്‍സ് കമ്മിറ്റി എം ഹസൈനാര്‍ ഹാജി ചപ്പാരപ്പടവ്(ചെയര്‍മാന്‍), എംപി അബ്ദുല്‍ നാസര്‍ ചപ്പാരപ്പടവ്(കണ്‍വീനര്‍), സ്വീകരണം നാസര്‍ ഫൈസി ഇര്‍ഫാനി കീഴ്പ്പള്ളി(ചെയര്‍മാന്‍), അഷ്‌റഫ് ഫൈസി ഇര്‍ഫാനി ഓടക്കാട്(കണ്‍വീനര്‍), സുവനീര്‍ കെബി ഖലീല്‍ ഫൈസി ഇര്‍ഫാനി കീഴ്പ്പള്ളി(ചീഫ് എഡിറ്റര്‍), ഉബൈദ് ഫൈസി ഇര്‍ഫാനി വായാട്(എഡിറ്റര്‍), മീഡിയ ഹാഷിം ഫൈസി ഇര്‍ഫാനി കുര്‍മാത്തൂര്‍(ചെയര്‍മാന്‍), പിടിപി അഷ്‌റഫ് തളിപ്പറമ്പ്(കണ്‍വീനര്‍), സ്‌റ്റേജ് ആന്റ് ഡെക്കറേഷന്‍ എം ഹാരിസ് ചപ്പാരപ്പടവ് (ചെയര്‍മാന്‍), അബൂ ഹാജി ശാന്തിഗിരി(കണ്‍വീനര്‍), വോളണ്ടിയര്‍ സ്വദഖത്തൂള്ള മൗലവി കീഴ്പ്പള്ളി(ചെയര്‍മാന്‍), ജലീല്‍ ഫൈസി ഇര്‍ഫാനി(കണ്‍വീനര്‍), പ്രസിദ്ധീകരണ സമിതി ഉമര്‍ ഫൈസി ഇര്‍ഫാനി ചുടല(ചെയര്‍മാന്‍), മുസ്ഥഫാ ഫൈസി ഇര്‍ഫാനി നാലാമുറ്റം(കണ്‍വീനര്‍), ഭക്ഷണസമിതി ഖത്തര്‍ മുഹമ്മദലി ഹാജി ശാന്തിഗിരി (ചെയര്‍മാന്‍), ട്രാഫിക് എംസി മമ്മു ചപ്പാരപ്പടവ് (ചെയര്‍മാന്‍), ഇതിനുപുറമെ ജില്ലാ പ്രചാരണ സമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു.

കാസര്‍കോട് ജില്ലാ പ്രചാരണസമിതി അബ്ബാസ് ദാരിമി മഞ്ചേശ്വരം (ചെയര്‍മാന്‍), ഖാലിദ് പൊവ്വല്‍ (കണ്‍വീനര്‍).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Conference, Inauguration, Kannur, Meeting, Committee, Chapparappadavu, Irfaniya. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia