city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷ്ണയ്യര്‍ റിപ്പോര്‍ട്ട് ബുദ്ധിരഹിതവും അപ്രായോഗികവും: കാന്തപുരം

കൃഷ്ണയ്യര്‍ റിപ്പോര്‍ട്ട് ബുദ്ധിരഹിതവും അപ്രായോഗികവും: കാന്തപുരം
തളിപ്പറമ്പ്: വനിതകളുടെ സംരക്ഷണത്തിനെന്ന് പറഞ്ഞ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബുദ്ധിരഹിതവും അപ്രായോഗികവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. തളിപ്പറമ്പ് ന്യൂ ബസാറില്‍ നിര്‍മിച്ച എസ്.വൈ.എസ് മേഖലാ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.
സ്ത്രീകളെ സംരക്ഷിക്കാനെന്ന് പറഞ്ഞ് രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന് പറയുന്നതിന് പിന്നില്‍ മതവിരോധം മാത്രമാണ്. രണ്ട് കുട്ടികള്‍ക്ക് ശേഷം ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഭ്രൂണഹത്യ ചെയ്യാന്‍ സര്‍ക്കാര്‍ ചെലവില്‍ സംവിധാനമൊരുക്കണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അരാജകത്വത്തിലൂടെ മനുഷ്യന്‍ വളര്‍ന്നാല്‍ രാജ്യത്ത് സമാധാനമുണ്ടാകുകയില്ല. കുറച്ച് സ്ത്രീകള്‍ പ്രസവിക്കുന്നത് നിര്‍ത്തിയത് കൊണ്ട് മാത്രം ലോകം നന്നാവുകയില്ല. സ്ത്രീകള്‍ പൂര്‍ണമായി പ്രസവം നിര്‍ത്തിക്കളയുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.
'ദാരിദ്ര്യം ഭയന്ന് നിങ്ങള്‍ കുട്ടികളെ കളയരുതെന്നാണ്' ഖുര്‍ആനിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. അല്ലാഹുവാണ് ഭരിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും. രാജ്യത്ത് ധാര്‍മിക ബോധമുള്ള വര്‍ വളര്‍ന്ന് വരണം. ധാര്‍മീകമായ ബോധവത്കരണവും നടത്തണം. ആത്മീയ ചൈതന്യം എടുത്ത് പോയത് കൊണ്ടാണ് രാജ്യത്ത് കുഴപ്പങ്ങളുണ്ടാകുന്നത്. തോക്ക് കൊണ്ടോ നിയമങ്ങള്‍ കൊണ്ടോ ഭീകരതയോ തിവ്രവാദമോ ഇല്ലാതാക്കാന്‍ കഴിയില്ല. ധാര്‍മിക ബോധമുള്ളവരാണ് ഒരു നാടിന്റെ സമ്പത്തും നാടിന് സമാധാനം നല്‍കുന്നതും.
സര്‍വ അനക്കങ്ങളും പ്രപഞ്ച നാഥന്‍ കാണുന്നുണ്ട് എന്ന ബോധ്യത്തോടെ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചാല്‍ അവന് തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ സാധിക്കില്ല- കാന്തപുരം പറഞ്ഞു. കെ പി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ചാലാട് അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം കെ.പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി മാട്ടൂല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, സയ്യിദ് മുഹമ്മദ്ശാഫി ബാ അലവി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, എന്‍ അശ്‌റഫ് സഖാഫി കടവത്തൂര്‍, പി കെ അലിക്കുഞ്ഞി ദാരിമി, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍, സി പി അബ്ദുറഊഫ് മുസ്‌ലിയാര്‍, ബി എ അലി മൊഗ്രാല്‍, വി കെ അസ്സൈ ഹാജി, അബ്ദുസ്സമദ് ബാഖവി, മുഹ്‌യദ്ദീന്‍ ഫൈസി കയരളം, ഡോ. പി സുബൈര്‍, മുസ്തഫ ദാരിമി കടാങ്കോട് (അബുദാബി), പി കെ ഉമര്‍ മൗലവി (അബുദാബി), പി പി അബ്ദുല്‍ ഹകീം സഅദി (ഒമാന്‍), ഉമര്‍ സഅദി തിരിവട്ടൂര്‍ (സൗദി അറേബ്യ), ടി പി അലികുഞ്ഞി മൗലവി (റിയാദ്), എം അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, കമാലുദ്ദീന്‍ ഫൈസി വളക്കൈ (ദുബൈ), അബ്ദുസ്സമദ് അമാനി പട്ടുവം, അബ്ദുര്‍റശീദ് നരിക്കോട്, കെ മുഹമ്മദലി ഹാജി (കുവൈത്ത്), അബ്ദര്‍റശീദ് കൊട്ടില, അബ്ദുജബ്ബാര്‍ മാവിച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Taliparamba, A.P Aboobacker Musliyar, SYS, Kannur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia