കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്‌സൻ സി ജാനകിക്കുട്ടി അന്തരിച്ചു
Feb 13, 2022, 17:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2022) കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്‌സൻ സി ജാനകിക്കുട്ടി (62) അന്തരിച്ചു. മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയാ പ്രസിഡന്റും സിപിഎം ബല്ലാ ലോകൽ കമിറ്റി അംഗവുമായിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ച സിപിഎം ബല്ലത്ത് ഒന്നാം ബ്രാഞ്ച് യോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണതിനെ തുടർന്ന് ജാനകിക്കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
നിലവിൽ 11-ാം വാർഡ് അംഗമായ ജാനകിക്കുട്ടി മൂന്നാം തവണയാണ് നഗരസഭ കൗൺസിലറായത്. നേരത്തെ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്‌സൻ ആയിരുന്നു. മൃതദേഹം ഉച്ചക്ക് ശേഷം 2.30 മുതല്‍ നഗരസഭ ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെച്ചു.
ഭർത്താവ് നാരത്തട്ട കുഞ്ഞമ്പു (റിട. സിൻഡികേറ്റ് ബാങ്ക് ജീവനക്കാരൻ).
മക്കൾ: ശരത് (കാനഡ), ശ്വേത.
മരുമകന്‍: രാഹുല്‍ (മസ്‌കറ്റ്).
സഹോദരങ്ങള്‍: സി രവി (സിപിഎം ബല്ലത്ത് ബ്രാഞ്ച് സെക്രടറി), സി പാര്‍വതി (റിട. ജീവനക്കാരി മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക്), സി രാധ, പരേതയായ സി കാര്‍ത്ത്യായനി.

Keywords: News, Kerala, Kasaragod, Kanhangad, Obituary, Top-Headlines, Kanhangad-Municipality, Committee, Kannur, CPM, Kanhangad Municipal Corporation Development Standing Committee Chairman C Janakikutty passed away.
< !- START disable copy paste -->