കണ്ണൂര്‍ നോര്‍ത്ത് മുന്നേററം തുടരുന്നു
Jan 6, 2012, 03:20 IST
കണ്ണൂര്‍ : റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഒരുദിനംകൂടി ബാക്കിനില്‍ക്കെ പിടികൊടുക്കാതെ എല്ലാ വിഭാഗങ്ങളിലും കണ്ണൂര്‍ നോര്‍ത്ത് തന്നെ മുന്നില്‍. കലോത്സവത്തിലെ 275 മത്സരയിനങ്ങളില്‍ 198 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ ഇളക്കംതട്ടാതെ കണ്ണൂര്‍ നോര്‍ത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 66 ഇനങ്ങളുടെ ഫലം അറിവായപ്പോള്‍ 250 പോയിന്റുമായാണ് കണ്ണൂര്‍ നോര്‍ത്ത് മുന്നിട്ടുനില്‍ക്കുന്നത്. തൊട്ടുപിന്നിലായി 241 പോയിന്റുമായി പയ്യന്നൂരും മൂന്നാംസ്ഥാനത്ത് 217 പോയിന്റുമായി കണ്ണൂര്‍ സൗത്തുമുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 56 ഇനങ്ങളുടെ ഫലമറിഞ്ഞപ്പോള്‍ 233 പോയിന്റാണ് കണ്ണൂര്‍ നോര്‍ത്തിന്. മാടായി ഉപജില്ലയ്ക്ക് 197 പോയിന്റുണ്ട്. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ പയ്യന്നൂര്‍ ഉപജില്ല 196 പോയിന്റുമായി ഒപ്പംതന്നെയുണ്ട്. 21 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ യു.പി.വിഭാഗത്തില്‍ 100 പോയിന്റുമായാണ് കണ്ണൂര്‍ നോര്‍ത്ത് മുന്നേറ്റം തുടരുന്നത്. മാടായി, പയ്യന്നൂര്‍ എന്നീ ഉപജില്ലകള്‍ 89 പോയിന്റുമായി രണ്ടാംസ്ഥാനത്തും 85 പോയിന്റുമായി മട്ടന്നൂര്‍ ഉപജില്ല മൂന്നാംസ്ഥാനത്തുമുണ്ട്.
അറബിക് കലോത്സവത്തില്‍ യു.പി.വിഭാഗത്തില്‍ 58 പോയിന്റുമായി ചൊക്ലിയാണ് മുന്നില്‍. രണ്ടാംസ്ഥാനത്തായി 54 പോയിന്റുമായി ഇരിട്ടി, മാടായി, കണ്ണൂര്‍ നോര്‍ത്ത്, പാനൂര്‍ എന്നിവയും തൊട്ടുപിറകിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പയ്യന്നൂര്‍ ഉപജില്ലയ്ക്ക് 78 പോയിന്റ് ലഭിച്ചു. 76 പോയിന്റുമായി ചൊക്ലി രണ്ടാംസ്ഥാനത്തുണ്ട്. മൂന്നാംസ്ഥാനത്ത് 74 പോയിന്റുമായി കണ്ണൂര്‍ നോര്‍ത്ത്, പാനൂര്‍ ഉപജില്ലകളുമുണ്ട്.
സംസ്‌കൃതോത്സവത്തില്‍ യു.പി.വിഭാഗത്തില്‍ മട്ടന്നൂര്‍ 67 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. പയ്യന്നൂരിന് 68 പോയിന്റ് ലഭിച്ചു. 65 പോയിന്റുമായി പാപ്പിനിശ്ശേരി, കണ്ണൂര്‍ നോര്‍ത്ത് മൂന്നാംസ്ഥാനത്തുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മട്ടന്നൂര്‍ 61 പോയിന്റുമായി മുന്നിലുണ്ട്. രണ്ടാംസ്ഥാനം പാനൂരിനാണ് -60 പോയിന്റ്. തലശ്ശേരി നോര്‍ത്ത്, പയ്യന്നൂര്‍ 53 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്.