ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചാംതരം വിദ്യാര്‍ത്ഥികളെ പൊലീസ് രക്ഷിതാക്കളെ ഏല്പിച്ചു
Sep 24, 2011, 19:24 IST
കണ്ണൂര്‍: രാത്രിയില്‍ നഗരത്തില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് രക്ഷിതാക്കളെ ഏല്പിച്ചു. പയ്യാവൂര്‍ ഗവ. യു.പി സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥികളായ രണ്ടുപേരെയാണ് വെള്ളിയാഴ്ച രാത്രി 8.45ന് കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍ കണ്ടത്.
സ്കൂള്‍ യൂനിഫോമില്‍ കുട്ടികളെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ടൗണ്‍ പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. വൈകീട്ട് സ്കൂള്‍ വിട്ടശേഷം നഗരം കാണാന്‍ വന്നതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞത്.
പയ്യാവൂര്‍ പൊലീസ് മുഖേന ഇവരുടെ രക്ഷിതാക്കളെ കണ്ണൂരിലേക്ക് വരുത്തിച്ച് രാത്രി 10.30ഓടെ വിദ്യാര്‍ത്ഥികളെ അവരോടൊപ്പം വിട്ടയച്ചു. കുട്ടികള്‍ വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പയ്യാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Keywords: Kannur, Students, Police, Parents, Payyavur, കണ്ണൂര്‍, പയ്യാവൂര്‍, രക്ഷിതാക്കള്‍.