city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയിലെ ഇസ്‌ലാമിക പ്രചരണങ്ങള്‍ക്ക് ശക്തി പകര്‍ന്നത് സൂഫികളുടെ പ്രവര്‍ത്തനം: കാന്തപുരം

പാലത്തുങ്കര: (www.kasargodvartha.com 01.04.2017) സൂഫിവര്യന്മാരുടെ മാതൃകാപരമായ ജീവിതവും സാന്ത്വന പ്രവര്‍ത്തനങ്ങളുമാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രചരണങ്ങള്‍ക്ക് ശക്തി പകര്‍ന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. പാലത്തുങ്കര ഇസ്സത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സുന്നി മദ്‌റസക്ക് വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയാചാര്യന്മാരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ മതേതര കാഴ്ചപ്പാടിന് അടിത്തറപാകിയത്. ഇവിടത്തെ മതേതര സംസ്‌കാരം ഇത്തരത്തില്‍ നിലനില്‍ക്കുന്നതിന് അവരോട് സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു. പാലത്തുങ്കര താജുല്‍ ഉലമ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ എം മുഹമ്മദ് സഅദി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി.

പൊതുസമ്മേളനം ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ സോവനീര്‍ പ്രകാശനം നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, അബ്ദുല്‍ സലാം സഖാഫി കൂത്തുപറമ്പ്, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ടി സി അബ്ദുര്‍ റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, അബ്ദുര്‍ റശീദ് നരിക്കോട്, സി പി എം ജില്ലാകമ്മിറ്റിയംഗം കെ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുനാസര്‍, പഞ്ചായത്തംഗം വി ഒ പ്രഭാകരന്‍, സിദ്ദീഖ് സഖാഫി വായാട്, മൂലയില്‍ അബ്ദുര്‍ റഹ് മാന്‍ ബാഖവി, കെ കെ പി അബ്ദുറബിം ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു. പി കെ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ സ്വാഗതവും മുബശ്ശിര്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു.

ഇന്ത്യയിലെ ഇസ്‌ലാമിക പ്രചരണങ്ങള്‍ക്ക് ശക്തി പകര്‍ന്നത് സൂഫികളുടെ പ്രവര്‍ത്തനം: കാന്തപുരം

Keywords : Kanthapuram AP Aboobacker Musliyar, Kerala, Programme, Inauguration, Madrasa, Kannur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia