അറവ് പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭീഷണി; ഡി ജി പിക്ക് പരാതി നല്‍കി
Jun 5, 2017, 09:13 IST
കണ്ണൂര്‍: (www.kasargodvartha.com 05.06.2017) കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പു നിയന്ത്രണ ഉത്തരവിനെതിരെ പോത്തിനെ പരസ്യമായി അറവു ചെയ്ത് ഇറച്ചി വിതരണം ചെയ്ത് പ്രതിഷേധ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഭീഷണിസന്ദേശം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍ തുടങ്ങി അഞ്ചുപേര്‍ക്കാണ് ഫോണിലൂടെയും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുയും ഭീഷണിസന്ദേശം ലഭിച്ചത്.
ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ഡി.ജി.പി ടി.പി സെന്‍കുമാറിനു പരാതി നല്‍കി. മെയ് 27നാണ് കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പോത്തിനെ അറുത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ ലോക്‌സഭാ മണ്ഡലം പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Keywords: Kerala, Kannur, news, Threatening, complaint, Police, youth-congress, Slaughtering protest; threatening against youth congress leaders