വധശ്രമം, മയക്കുമരുന്ന് കടത്ത്, തട്ടികൊണ്ടു പോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി സെൻട്രൽ ജയിലിലടച്ചു
Nov 9, 2021, 12:33 IST
കാസർകോട്: (www.kasargodvartha.com 09.11.2021) വധശ്രമം, മയക്കുമരുന്ന് കടത്ത്, തട്ടികൊണ്ടു പോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സമദാനി ഇ കെ എന്ന അബ്ദുൽ സമദിനെ (28) ആണ് ജില്ലാ കലക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കാപ ചുമത്തി അറസ്റ്റ് ചെയ്തത്.
കാസർകോട്, വിദ്യാനഗർ, ബദിയഡുക്ക , കുമ്പള പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ സമദാനിക്കെതിരെ പൊലീസ് റിപോർടിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ കാപ ചുമത്തിയത്.
വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് സമദാനി കഴിഞ്ഞ ആറു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. മയക്കുമരുന്ന് കേസ് ഉൾപെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കെതിരെ വരും ദിവസങ്ങളിൽ കാപ പ്രകാരം നടപടി സ്വീകരിക്കാൻ റിപോർട് നൽകുമെന്ന് കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ അറിയിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Jail, Youth, Kidnap, Case, Murder-attempt, Drugs, Vidya Nagar, Police-station, Police, Arrest, District Collector, Ganja, Kannur, DYSP, Youth imprisoned in the Central Jail on a charge of KAAPA.
< !- START disable copy paste -->