Arrested | 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കാസർകോട് സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ; പിടിയിലായത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിപ്പോകുന്നതിനിടെ
Jan 6, 2023, 20:58 IST
കണ്ണൂര്‍: (www.kasargodvartha.com) വൻ മയക്കുമരുന്നുമായി കാസർകോട് സ്വദേശി കണ്ണൂരിൽ അറസ്റ്റിലായി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹാരിസി (24) നെയാണ് ആര്‍പിഎഫും എക്‌സൈസ് ഇന്റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 204-ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇതിന് വിപണിയിൽ 40 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വെളളിയാഴ്ച വൈകുന്നേരം നാലുമണിയോടെ എഗ്‌മോര്‍ എക്‌സ്പ്രസിലാണ് ഹാരിസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പ്ലാറ്റ് ഫോമിലൂടെ നടന്നുപോകുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് പാകറ്റുകളിലായി സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. ബെംഗ്‌ളൂറില്‍ നിന്നും എംഡിഎംഎ വാങ്ങി കോയമ്പത്തൂര്‍ വഴിയാണ് എഗ്‌മോർ എക്‌സ്പ്രസിൽ കണ്ണൂരിലെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വില്‍പന നടത്താനായാണ് മയക്കുമരുന്ന് കൊണ്ട് വന്നതെന്നാണ് വിവരം. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം വടകര നാര്‍കോടിക് കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ റേൻജ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്ത് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Kannur, Kasaragod, Kerala, News, Top-Headlines, Latest-News, Arrest, Police, Investigation, Crime, Drugs, Railway Station, Train, Youth from Kasaragod arrested with MDMA in Kannur .