ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് നവവരന്‍ മരിച്ചു
Sep 9, 2019, 18:40 IST
പയ്യന്നൂര്‍: (www.kasargodvartha.com 09.09.2019) ദേശീയപാതയില്‍ കരിവെള്ളൂര്‍ ഓണക്കുന്ന് ചേടിക്കുന്നില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് നവവരനായ വെല്‍ഡിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. പിലിക്കോട് കൊടക്കാട് വലിയപൊയില്‍ അട്ടക്കുഴിയിലെ ദാമോദരന്‍- പ്രസന്ന ദമ്പതികളുടെ മകന്‍ കെ പ്രദീപ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വെള്ളൂര്‍ ബാങ്കിന് സമീപത്തെ വെല്‍ഡിംഗ് സ്ഥാപനത്തിലേക്ക് പോകവെ പ്രദീപ് സഞ്ചരിച്ച കെ എല്‍ 59 ജി 5626 നമ്പര്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
റോഡിലേക്ക് വീണ പ്രദീപിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ പയ്യന്നൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. അഞ്ജന വേണുഗോപാല്‍ ആണ് ഭാര്യ. ഏക സഹോദരന്‍ പ്രഷോഭ്.
ഇക്കഴിഞ്ഞ മെയ് 19നാണ് പ്രദീപ് വിവാഹിതനായത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, payyannur, Accidental-Death, Top-Headlines, Kannur, Youth died in Accident
< !- START disable copy paste -->