ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് തോട്ടിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു
Oct 25, 2019, 19:52 IST
മട്ടന്നൂര്‍: (www.kasargodvartha.com 25.10.2019) ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് തോട്ടിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. മട്ടന്നൂര്‍ എടയന്നൂരിലെ കെ വി അനുദീപാണ് (23) മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ എടയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തായിരുന്നു അപകടം. എടയന്നൂരില്‍ നിന്ന് ചാലോട് ടാണിലേക്ക് പോകുന്നതിനിടെ അനുദീപ് സഞ്ചരിച്ച ബൈക്ക് കലുങ്കിന്റെ കൈവരിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അനുദീപ് തോട്ടിലേക്ക് തെറിച്ചുവിഴുകയും ചെയ്തു.
റോഡില്‍ വാഹനം കിടക്കുന്നത് കണ്ട് പിന്നാലെ വന്ന മറ്റു യാത്രക്കാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് യുവാവിനെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അനുദീപിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോടോപ്രത്ത് പി.വി. ദിലീപ്കുമാര്- പ്രസന്ന ദമ്പതികളുടെ മകനാണ്. കണ്ണൂരിലെ സ്വകാര്യ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അനുദീപ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, news, Accident, Youth, died, Bike-Accident, hospital, Youth died in accident