Favor Resolution | ഭ്രഷ്ടുകൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാവില്ല; ശശിതരൂരിന് അനുകൂലമായി കണ്ണൂരില്‍ യൂത് കോണ്‍ഗ്രസ് പ്രമേയം
കണ്ണൂര്‍: (www.kasargodvartha.com) കോണ്‍ഗ്രസില്‍ ശശിതരൂര്‍ വിവാദം അണയാതെ നില്‍ക്കവെ കണ്ണൂരില്‍ ശശിതരൂരിന് അനുകൂലമായി പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ശശിതരൂരിനെ ഒതുക്കാനും ചട്ടം പഠിപ്പിക്കാനും പാര്‍ടിക്കുളളില്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുവരുമ്പോഴാണ് കെ പി സി സി അധ്യക്ഷനായ കെ സുധാകരന്റെ തട്ടകത്തില്‍ ശശി തരൂരിന് അനുകൂലമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരുന്നത്.
ശശി തരൂരിനെ പിന്തുണച്ച് മാടായി പാറയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പഠനകാംപിലാണ് പ്രമേയം പാസാക്കിയത്. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താന്‍ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം.
കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു. നേതാക്കളുടെ 'അമ്മാവന് സിന്‍ഡ്രോം' മാറണമെന്നും പ്രമേയത്തിലുണ്ട്.
മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃകാംപിലാണ് തരൂരിന് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്. നേരത്തെ കണ്ണൂരില്‍ ശശിതരൂരിന് ഡി സി സിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കിയിരുന്നു.
Keywords: news,Kerala,State,Kannur,Top-Headlines,Politics,Political party,Congress, Youth Congress resolution in favor of Shashi Tharoor in Kannur