ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍
Dec 29, 2019, 15:29 IST
തളിപ്പറമ്പ്: (www.kasargodvartha.com 29.12.2019) മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍. സീതി സാഹിബ് സ്‌കൂളിനു സമീപം സിഎച്ച് റോഡ് ഷമീമ മന്‍സില്‍ ടി.കെ റിയാസ്(26)നെയാണ് 206 സെറ്റ് ഗുളികകളുമായി എക്‌സൈസ് പിടികൂടിയത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് എത്തിയ എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. സംഘത്തെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്റെ സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണു ഗുളിക കണ്ടെത്തിയത്.
കേരളത്തില്‍ തന്നെ അപൂര്‍വമായി ലഭിക്കുന്ന ഇത്തരം മാരക ലഹരിശേഷിയുള്ള ഗുളിക മുംബൈയില്‍ നിന്നാണു കൊണ്ടുവന്നതെന്ന് യുവാവ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ഡ്രഗ് പ്രിവന്റീവ് ഓഫിസര്‍മാരായ കെ.പി മധുസൂദനന്‍, പി.വി ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.ടി എന്‍.മനോജ്, കെ.വി നികേഷ്, ഡ്രൈവര്‍ സി.വി അനില്‍കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Keywords: News, Kerala, Kannur, arrest, Youth, school, Excise, Youth arrested with intoxicated pills