ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളെ വലയിലാക്കുന്ന യുവാവ് അറസ്റ്റില്‍
Mar 26, 2019, 17:06 IST
പയ്യന്നൂര്‍: (www.kasargodvartha.com 26.03.2019) സോഷ്യല്‍ മീഡിയയിലൂടെ യുവതിക്കെതിരേ മോശമായ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് വായാട്ടുപറമ്പ് കുഴിയടിയില്‍ കെ.എസ്. സച്ചി(23)നെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മര്‍ക്കോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തതത്. അരീക്കര സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് യുവതിയില്‍നിന്ന് തന്ത്രപൂര്‍വം ഫോട്ടോകള്‍ കൈക്കലാക്കി.
പ്രതിയുടെ ഇംഗീതത്തിനു വഴങ്ങാതിരുന്ന യുവതിയുടെ ഫോട്ടോ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് ടെലഗ്രാം മെസഞ്ചര്‍വഴി പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. യുവതി കോട്ടയം സൈബര്‍സെല്ലിനു പരാതി നല്‍കുകയായിരുന്നു. നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.
ഫോട്ടോഗ്രഫറായിരുന്ന യുവാവിനെ പാലാ കോടതി റിമാന്‍ഡ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദംസ്ഥാപിച്ച്, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പല പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതി അടുത്തകാലത്ത് ചെന്നൈയിലെ ജൂവലറിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, arrest, crime, Police, Top-Headlines, Social-Media, Cheating, payyannur, Youth arrested for threatening girl
< !- START disable copy paste -->