Fall from train | യുവാവ് റെയിൽപാളത്തിൽ മരിച്ച നിലയിൽ
Jun 17, 2022, 22:27 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) കണ്ണൂർ ചാലയിൽ തൃക്കരിപ്പൂർ സ്വദേശിയായ യുവാവിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ടി ഷാജി (41) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലർചെയാണ് സംഭവം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യവേ പുറത്തേക്ക് തെറിച്ച് വീണാണ് അപകടമെന്നാണ് സൂചന.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി. തൃക്കരിപ്പൂർ പള്ളത്തിലെ പരേതനായ ചന്തൻ കുക്കി - ടി നാരായണി ദമ്പതികളുടെ എക മകനാണ്.
Keywords: News, Kerala, Kannur, Top-Headlines, Died, Railway-Track, Dead, Accident, Young man found dead in the track.
< !- START disable copy paste -->