അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Dec 29, 2021, 14:43 IST
ഉദുമ: (www.kasargodvartha.com 29.12.2021) അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു. ഉദുമ കണ്ണിയിലിലെ അനീസ് (41) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കണ്ണൂരിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ബിരുദ പഠനത്തിന് ശേഷം ശാർജ തുറമുഖത്ത് കസ്റ്റംസിലും പിന്നീട് ഖത്വറിലും ജോലി ചെയ്തിരുന്നു. അസുഖത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് നാട്ടിലെത്തി ചികിത്സയിലായിരുന്നു. മികച്ച ക്രികെറ്റ് താരം കൂടിയായിരുന്നു അനീസ്. നാഷനൽ ക്ലബ് മില്ലതിന്റെ 1995-2000 കാലത്തെ അഭിമാന താരമായിരുന്നു. ജില്ലാ ഡിവിഷൻ മത്സരങ്ങളിലും കളിച്ചിരുന്നു. വലിയൊരു സൗഹൃദ് ബന്ധത്തിനും ഉടമയായിരുന്നു.
പരേതനായ അബ്ദുല്ല കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: സൽവ നായ്മാർമൂല. അഞ്ച് വയസുള്ള മർയ൦ മനാൽ ഏക മകളാണ്.
സഹോദരങ്ങൾ: ഡോ. ഹാരിസ് (സഊദി അറേബ്യ), ഹസീന (സോഫ്റ്റ് വെയർ എൻജിനീയർ, യുഎഇ).
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ ഉദുമ പടിഞ്ഞാർ മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
< !- START disable copy paste -->

Keywords: Uduma Kasaragod, Kerala, News, Top-Headlines, Youth, Treatment, Hospital, Sharjah, Kannur, Masjid, Young man died due to illness.