Young Man Arrested | ഭക്ഷണശാലയിൽ നിന്ന് ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപെട്ട കേസിൽ യുവാവ് അറസ്റ്റിൽ
Jun 17, 2022, 11:49 IST
കാസർകോട്: (www.kasargodvartha.com) ഭക്ഷണശാലയിൽ നിന്ന് ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപെട്ട കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ വിനീഷ് (23) ആണ് അറസ്റ്റിലായത്.
ജൂൺ അഞ്ചിന് വിദ്യനഗറിലെ അമ്മ റെസ്റ്റോറന്റിൽ നിന്ന് അൻസാർ എന്നയാളുടെ 1300 രൂപയും രേഖകളും അടങ്ങിയ ബാഗ് വിനീഷ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടെന്നാണ് കേസ്. അൻസാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ കണ്ണൂരിൽ നിന്ന് പിടിയിലായത്.
കാസർകോട് എസ് ഐ അശോകൻ, എ എസ് ഐ മനോജ്, ഷാജു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Young man arrested for snatching bag, Kerala, Kasaragod, News, Top-Headlines, Man, Arrested, Kannur, Police, Case, Investigation, Robbery, Theft.
< !- START disable copy paste -->