Young man arrested | 'ലഹരിക്കടത്ത് കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് കഞ്ചാവുമായി സുഹൃത്തെത്തി'; കയ്യോടെ പൊക്കി പൊലീസ്; അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി
Aug 2, 2022, 20:21 IST
കണ്ണൂര്‍: (www.kasargodvartha.com) സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ജയിലിലെത്തിയ കാസര്‍കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റിയാസിനെ (25) യാണ് ടൗണ്‍ എസ്‌ഐ സിഎച് നസീബും സംഘവും അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയും അടുത്തിടെ കാപ ചുമത്തി അറസ്റ്റിലുമായി റിമാന്‍ഡില്‍ കഴിയുന്ന വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അമീര്‍ അലി (23) യെ കാണാനാണ് റിയാസ് ജയിലിലെത്തിയത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ മെയ് 23ന് ബി സി റോഡ് ജന്‍ക്ഷനില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അമീര്‍ അലിയെ പിന്നീട് ബെംഗ്‌ളൂറില്‍ നിന്നാണ് പിടികൂടിയത്. രണ്ടാമത് കാപ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതുകൊണ്ട് തന്നെ അമീര്‍ അലിയെ കാണാനെത്തുന്നവരെയെല്ലാം പൊലീസ് ജയിലിന് സമീപം കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനിടെയാണ് കഞ്ചാവുമായി റിയാസിനെ ജയിലിന് മുന്നില്‍ വെച്ച് പിടികൂടിയത്. ഇയാള്‍ അമീര്‍ അലിയുടെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമാണെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ റിയാസിനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Kannur, Top-Headlines, Arrested, Crime, Ganja, Central Jail, Jail, Accused, Young man arrested for bringing cannabis to his friend in jail.
< !- START disable copy paste -->