യുവാവിനെ ലൈംഗികാവയവങ്ങള്‍ മുറിച്ച് റോഡരികില്‍ തള്ളി
Apr 26, 2014, 16:49 IST
കണ്ണൂര്‍: (www.kasargodvartha.com 26.04.2014) യുവാവിനെ ലൈംഗികാവയവങ്ങള്‍ മുറിച്ച് റോഡരികില്‍ തള്ളി. അബോധാവസ്ഥയില്‍ റോഡരികില്‍ യുവാവിനെ കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ബങ്കളം സ്വദേശി ബാബുവിനെ(31) യാണ് ശനിയാഴ്ച രാവിലെ കല്യാശേരി ദേശീയ പാതയില്‍ ഗവ. പോളിടെക്‌നിക്കിനു സമീപത്തെ റോഡരികില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ചോരയൊലിക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് ലൈംഗികാവയവത്തില്‍ മുറിവേറ്റതായി കണ്ടെത്തിയത്.
ശരീരം നിലത്ത് വലിച്ചിഴച്ചതിന്റെ പാടും കാണപ്പെട്ടിരുന്നു. മറ്റെവിടുന്നെങ്കിലും പരിക്കേല്‍പിച്ച ശേഷം ബാബുവിനെ വാഹനത്തില്‍ കണ്ടുവന്ന് റോഡരികില്‍ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടു പോയിരുന്ന ബാബു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
അതിനുശേഷം സമീപത്തെ ശെല്‍വരാജിന്റെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി
ചെയ്തുവരികയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാബു വെള്ളിയാഴ്ച ഷോപ്പില്‍ ജോലിക്കെത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ബാബുവിന്റെ ഭാര്യയും മക്കളും പാലക്കാട്ടാണ് താമസം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ബങ്കളം സ്വദേശി ബാബുവിനെ(31) യാണ് ശനിയാഴ്ച രാവിലെ കല്യാശേരി ദേശീയ പാതയില്‍ ഗവ. പോളിടെക്‌നിക്കിനു സമീപത്തെ റോഡരികില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ചോരയൊലിക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് ലൈംഗികാവയവത്തില്‍ മുറിവേറ്റതായി കണ്ടെത്തിയത്.
ശരീരം നിലത്ത് വലിച്ചിഴച്ചതിന്റെ പാടും കാണപ്പെട്ടിരുന്നു. മറ്റെവിടുന്നെങ്കിലും പരിക്കേല്‍പിച്ച ശേഷം ബാബുവിനെ വാഹനത്തില്‍ കണ്ടുവന്ന് റോഡരികില്‍ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടു പോയിരുന്ന ബാബു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
അതിനുശേഷം സമീപത്തെ ശെല്‍വരാജിന്റെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി
ചെയ്തുവരികയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാബു വെള്ളിയാഴ്ച ഷോപ്പില്‍ ജോലിക്കെത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ബാബുവിന്റെ ഭാര്യയും മക്കളും പാലക്കാട്ടാണ് താമസം.
Also Read:
രാഹുലിനെതിരെ വിവാദ പ്രസംഗം: രാംദേവിനെതിരെ കേസ്
Keywords: Kannur, Attack, Injured, Hospital, Treatment, Police, Wife, Children, Kerala.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067