Injured | കൃഷിഭവന്‍ കെട്ടിടത്തിന്റെ ഓട് ഇളകി വീണ് ജീവനക്കാരിക്ക് പരുക്ക്
Feb 28, 2023, 11:13 IST
കണ്ണൂര്‍: (www.kasargodvartha.com)കൃഷിഭവന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഭക്ഷണം കഴിക്കുകയായിരുന്ന കൃഷി അസിസ്റ്റന്റിന് പരുക്കേറ്റു. പരിയാരം കോരന്‍ പീടികയിലെ ദീപ്തി പ്രവീണി(39)നാണ് തലയ്ക്ക് പരുക്കേറ്റത്. മൂന്ന് തുന്നിക്കെട്ടലോടെ ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചിറക്കല്‍ കൃഷിഭവനിലാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ഹുരുഡീസ് ഇളകി തലയില്‍ വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് വന്‍ദുരന്തമൊഴിവായത്. പഴയ കെട്ടിടമായതിനാലാണ് അപകടുണ്ടായതെന്ന് ജീവനക്കാര്‍ പറയുന്നു.
Keywords: Worker injured when the tile falls of Krishi Bhavan building, Top-Headlines, Kannur, News, Injured, Hospital, Treatment, Food, Employ, Kerala.
Keywords: Worker injured when the tile falls of Krishi Bhavan building, Top-Headlines, Kannur, News, Injured, Hospital, Treatment, Food, Employ, Kerala.