23 കാരിയായ യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു; ഭർത്താവ് പിടിയിൽ
Jul 20, 2021, 10:18 IST
ബേഡകം:(www.kasargodvartha.com 20.07.2021) 23 കാരിയായ യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. ഭർത്താവ് പിടിയിലായി. കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) യാണ് മരിച്ചത്. സുമിതയെ ഭർത്താവ് അനിൽകുമാർ മരത്തിന്റെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരാവസ്ഥയിലായ സുമിതയെ ഉടൻ ബേഡകം താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർടെത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ടുപോകും.
കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കവും പിന്നീടുണ്ടായ ആക്രമണവും കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. അനിൽകുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇവർക്ക് രണ്ടര വയസുള്ള മകനുണ്ട്.
പിന്നീട് പൊലീസ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തു.
Keywords: Kasaragod, News, Kerala, Wife, Husband, Police, Case, Death, Hospital, Arrest, Bedakam, Postmortem, Kannur, Medical College, Top-Headlines, Family, Son, Custody, Women found dead; husband in custody.
< !- START disable copy paste -->