city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമാനുഷിക ശക്തി അവകാശപ്പെട്ട് തളങ്കര പരിസരങ്ങളില്‍ 30 കാരിയുടെ വ്യാജ ജിന്ന് ചികിത്സ

കാസര്‍കോട്: (www.kasargodvartha.com 18.05.2014) തളങ്കര, നെല്ലിക്കുന്ന് പ്രദേശങ്ങളില്‍ 30 കാരിയായ സ്ത്രീയുടെ വ്യാജ ജിന്ന് ചികിത്സ. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഒരാളുടെ ഭാര്യയാണ് അമാനുഷികമായ കഴിവുകള്‍ അവകാശപ്പെട്ട് മൂന്ന് മാസത്തോളമായി ചികിത്സ നടത്തിവരുന്നത്.

മുസ്ലിം വീടുകളില്‍ താമസിച്ചാണ് ചികിത്സ. നിരവധി ആളുകള്‍ ഇവരുടെ പ്രലോഭനങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവെന്ന് പറയപ്പെടുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയുമായി ഇക്കാര്യത്തെ കുറിച്ച് കാസര്‍കോട് വാര്‍ത്ത അന്വേഷിച്ചപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തന്നെ കടിച്ച പാമ്പ് ചത്ത് പോയെന്നും തന്നെ കണ്ടപ്പോള്‍ വഴിയിലുള്ള ഗേറ്റ് താനേ തുറന്നുവെന്നും സ്ത്രീ അവകാശപ്പെട്ടതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്നപാനീയങ്ങള്‍ വര്‍ജിച്ച് തുടര്‍ച്ചയായി 41 ദിവസം താന്‍ പ്രാര്‍ത്ഥനയില്‍ കഴിഞ്ഞിരുന്നതായും ഇവര്‍ അവകാശപ്പെട്ടത്രെ. അതേസമയം ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീ തന്റേത് ദിവ്യ ഗര്‍ഭമാണെന്നും ഇവര്‍ പറഞ്ഞതായും പ്രചരണമുണ്ട്.

വീടുകളില്‍ മാറിമാറി താമസിക്കുന്ന സ്ത്രീക്ക് വിശ്വാസികളായ വീട്ടുകാര്‍ രാജകീയ സൗകര്യങ്ങളാണ് ഒരുക്കി കൊടുക്കുന്നത്. ചികിത്സയ്ക്ക് കണക്ക് പറഞ്ഞ് ഫീസ് വാങ്ങാതെ കൊടുത്തത് വാങ്ങുകയാണ് സ്ത്രീയുടെ രീതി. മനുഷ്യനെ സംബന്ധിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും തന്റെ ചികിത്സയിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. മരിച്ചവരുമായി തനിക്ക് സംസാരിക്കാനും, പ്രവാകരെയും മഹത്തുക്കളെയും കണ്ടുമുട്ടാനും കഴിയുന്നതായും സ്ത്രീ വിശ്വാസികളെ പറഞ്ഞ് ധരിപ്പിക്കുന്നു.

ജിന്ന് ചികിത്സയ്ക്കും ഖുര്‍ആനിക ചികിത്സയ്ക്കും വിശ്വാസികള്‍ക്കിടയില്‍ പ്രചാരവും അംഗീകാരവും ഉണ്ടെങ്കില്‍ പോലും ഇവരുടെ വ്യാജ ചികിത്സയെ ഇസ്ലാമിലെ ഒരു വിഭാഗവും അംഗീകരിക്കുന്നില്ല. ഇസ്ലാമിക വിശ്വാസത്തിന് വിപരീതമായും പണ്ഡിതന്‍മാരുടെയോ, മത നേതാക്കളുടെയോ പിന്‍ബലമില്ലാതെയും നടത്തുന്ന ഇത്തരം വ്യാജ ജിന്ന് ചികിത്സയില്‍ ആരും വഞ്ചിതരാകരുതെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ ബോധവല്‍ക്കരണവുമായി രംഗത്തുവന്നിട്ടുണ്ട്.

അമാനുഷിക ശക്തി അവകാശപ്പെട്ട് തളങ്കര പരിസരങ്ങളില്‍ 30 കാരിയുടെ വ്യാജ ജിന്ന് ചികിത്സ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Thalangara, Kannur, Kerala, Jinn Treatment, 30 year old, Quran, Prophet, Pappinishery. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia