അവകാശികളെത്തിയില്ല; പുഴയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു
Dec 25, 2016, 11:52 IST
ആദൂര്‍: (www.kasargodvartha.com 25/12/2016) പയസ്വിനി പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് 60 വയസ് പ്രായംതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഡൂര്‍ പള്ളങ്കോട് മൊഗര്‍ പയസ്വിനി പുഴയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതുകൊണ്ട് കൂടുതല്‍ ദിവസം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ പോലീസ് കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌ക്കരിക്കുകയായിരുന്നു.
വസ്ത്രരീതികണ്ട് കര്‍ണാടക സ്വദേശിനിയാണെന്നാണ് പോലീസിന്റെ സംശയം. ഇതേതുടര്‍ന്ന് കര്‍ണാടകയിലെ മാധ്യമങ്ങളിലൂടെയും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അവകാശികള്‍ ആരും എത്താത്തതിനെതുടര്‍ന്നാണ് മൃതദേഹം സംസ്‌ക്കരിച്ചത്.

Related News:
പയസ്വിനി പുഴയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Keywords: Woman's dead body cremated in Payyambalam, Payaswini River, Unknown Body, Woman Dead body